മദ്യപിച്ച യാത്രക്കാരന്‍ 'പാമ്പാ'യി; ഫ്‌ളൈറ്റ് ക്യാബിന്‍ അറ്റന്ററെ കടിച്ചു

ടോക്യോ- പറക്കുന്ന വിമാനത്തില്‍ മദ്യപിച്ച ഇന്ത്യക്കാരന്‍ യാത്രക്കാരിയുടെ മുമ്പില്‍ മൂത്രമൊഴിച്ചതാണ് പൊല്ലാപ്പായതെങ്കില്‍ ജപ്പാനില്‍ നിന്നിതാ മറ്റൊരു സംഭവം. ഇവിടേയും വില്ലന്‍ മദ്യം തന്നെ.

യു. എസിലേക്ക് പറക്കുകയായിരുന്ന ജാപ്പനീസ് വിമാനം ഓള്‍ നിപ്പോള്‍ എയര്‍വേയ്‌സിലാണ് ഈ സംഭവം നടന്നത്. മദ്യ ലഹരിയിലായിരുന്ന യാത്രക്കാരന്‍ ക്യാബിന്‍ അറ്റന്ററെ യുവതിയെ കടിക്കുകയായിരുന്നു. അതോടെ വിമാനം അടിയന്തരമായി ടോക്യോ ഹനേദ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കുകയായിരുന്നു.  

അമേരിക്കന്‍ യാത്രക്കാരനായ 55കാരനാണ് മദ്യലഹരിയില്‍ 'പാമ്പാ'യത്. എന്റെ തന്റെ  പെരുമാറ്റത്തെക്കുറിച്ച് ഓര്‍മ്മയില്ലെന്നാണ് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞത്. രണ്ടാഴ്ചയ്ക്കിടെ ഇതേ രീതിയിലുള്ള നാലാമത്തെ സംഭവമാണിത്. 

വിമാനത്തില്‍ 159 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
 

Latest News