ഷൈൻ ടോം ചാക്കോയുടെ വിവേകാനന്ദൻ വൈറലാണ്

ഷൈൻ ടോം ചാക്കോയുടെ നൂറാമത് ചിത്രമാണ് വിവേകാനന്ദൻ വൈറലാണ്. പേര് സൂചിപ്പിക്കുമ്പോലെ ഹാസ്യത്തിന് പ്രാധാന്യമുള്ള ചിത്രം ജനുവരി 19 ന് തിയേറ്ററുകളിലെത്തും. കമൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സ്വാസിക, ഗ്രേസ് ആന്റണി എന്നിവരാണ് നായികമാർ. ചിത്രത്തിന്റെ രചനയും കമൽ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.
നെടിയത്ത് പ്രൊഡക്ഷൻസിന്റെ ബാനറിൽ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേർന്ന് നിർമ്മിക്കുന്ന ചിത്രം മാജിക് ഫ്രെയിംസ് ആണ് തിയേറ്ററുകളിൽ എത്തിക്കുന്നത്. 
മെറീന മൈക്കിൾ, ജോണി ആന്റണി, മാലാ പാർവതി, മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാർത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ, അനുഷാ മോഹൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. 
ഛായാഗ്രഹണം പ്രകാശ് വേലായുധനും എഡിറ്റിംഗ് രഞ്ജൻ എബ്രഹാമും നിർവഹിക്കുന്നു. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് ബിജിബാൽ സംഗീതം നൽകുന്നു. സഹ നിർമാതാക്കൾ കമാലുദ്ദീൻ സലീം, സുരേഷ് എസ്.എ.കെ. കലാ സംവിധാനം ഇന്ദുലാൽ, വസ്ത്രാലങ്കാരം സമീറാ സനീഷ്, മേക്കപ്പ് പാണ്ഡ്യൻ, പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ ബഷീർ കാഞ്ഞങ്ങാട്, പി.ആർ.ഒ വാഴൂർ ജോസ്, ആതിരാ ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ.

Latest News