വന്‍തോതില്‍ സ്വര്‍ണം പൂഴ്ത്തിവെച്ച വ്യാപാരി അറസ്റ്റില്‍; കണ്ടെടുത്തത് 160 കിലോ സ്വര്‍ണം

കയ്‌റോ - വന്‍തോതില്‍ സ്വര്‍ണം പൂഴ്ത്തിവെച്ചതിന് മധ്യകയ്‌റോയിലെ ഏറ്റവും പ്രശസ്തനായ സ്വര്‍ണ വ്യാപാരികളില്‍ ഒരാളെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കല്‍ 160 കിലോ സ്വര്‍ണം കണ്ടെത്തി. സ്വര്‍ണ ചക്രവര്‍ത്തി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഈസ റോമാനി ആണ് അറസ്റ്റിലായത്. ഒക്‌ടോബര്‍ 6 നഗരത്തിലെ വീട്ടില്‍വെച്ച് ഞായറാഴ്ച രാത്രിയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. സ്വര്‍ണ ശേഖരത്തിനു പുറമെ ഡോളര്‍ അടക്കമുള്ള വിദേശ കറന്‍സികളുടെ ശേഖരവും ഈസ റോമാനിയുടെ പക്കല്‍ കണ്ടെത്തി. ഈജിപ്തിലെ പഴയ സ്വര്‍ണ വ്യാപാരികളില്‍ ഒരാളായ ഇദ്ദേഹത്തിന് അല്‍ജമാലിയ ഏരിയയില്‍ നിരവധി സ്വര്‍ണ വ്യാപാര സ്ഥാപനങ്ങളുണ്ട്.
ഈസ റോമാനിയുടെ ഉടമസ്ഥതയില്‍ 400 കിലോ സ്വര്‍ണമുണ്ട്. സ്വര്‍ണ ശേഖരം ഇദ്ദേഹം പൂഴ്ത്തി വെച്ചതിനാല്‍ പ്രാദേശിക വിപണിയില്‍ സ്വര്‍ണ ലഭ്യത കുറയുകയും സ്വര്‍ണത്തിന്റെ വില വലിയ തോതില്‍ ഉയരുകയുമായിരുന്നു. വന്‍തോതില്‍ സ്വര്‍ണവും വിദേശ കറന്‍സികളും കൈവശം വെക്കുകയും നിയമ ലംഘനങ്ങള്‍ നടത്തുകയും ചെയ്യുന്ന സ്വര്‍ണ വ്യാപാരിയെ കുറിച്ച് സുരക്ഷാ വകുപ്പുകള്‍ക്ക് വിവരം ലഭിക്കുകയായിരുന്നു.

ഈ വാർത്തകൾ കൂടി വായിക്കുക

പ്രവാസി യുവാവിനും പെണ്‍സുഹൃത്തിനും നേരെ സദാചാര അക്രമണം;രണ്ടുപേര്‍ പിടിയില്‍

സലാം ചൊല്ലിയ പ്രേം നസീറും മടക്കാത്ത നാട്ടുകാരും

ലൈംഗിക ബന്ധം നിഷേധിക്കുന്നത് ഭാര്യയുടെ ക്രൂരത, യുവാവിന് വിവാഹമോചനം അനുവദിച്ച് കോടതി

സൗദിയില്‍ ജോലി ചെയ്യാതെ വേതനം പറ്റിയത് 16,000 പേര്‍, വെളിപ്പെടുത്തി ഇസ്‌ലാമിക കാര്യ മന്ത്രി

Latest News