മുംബൈ - മുതിര്‍ന്ന അഭിനേതാക്കളായ ഹേമമാലിനിയുടെയും ധര്‍മേന്ദ്രയുടെയും മകളും നടിയുമായ ഇഷ ഡിയോളും ഭര്‍ത്താവും വ്യവസായിയുമായ ഭരത് തഖ്താനിയും വേര്‍പിരിഞ്ഞതായി വാര്‍ത്ത.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വൈറല്‍ പോസ്റ്റിലാണ് ഇക്കാര്യമുള്ളത്. 2012ല്‍ മുംബൈയില്‍ കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് ഇഷയും ഭരതും വിവാഹിതരായത്.
ഇഷ ഭരതിനൊപ്പം താമസിക്കുന്നില്ലെന്നും അവര്‍ വേര്‍പിരിഞ്ഞിരിക്കാമെന്നുമാണ് റെഡ്ഡിറ്റില്‍ വൈറലായ പോസ്റ്റ്. ധൂം സിനിമയിലൂടെ ശ്രദ്ധേയയാ ഇഷ തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോകളോ വീഡിയോകളോ കുറച്ചുകാലമായി പങ്കുവെച്ചിട്ടില്ല.
തന്റെ പെണ്‍മക്കളായ രാധ്യ, മിരായ, അമ്മ ഹേമ മാലിനി എന്നിവരോടൊപ്പമാണ് ഇഷ കൂടുതല്‍ സമയവും ചെലവഴിക്കുന്നത്.
2023 ഒക്ടോബറില്‍ ഹേമമാലിനിയുടെ 75 ാം ജന്മദിന ആഘോഷത്തില്‍ ഭാരത് പങ്കെടുത്തില്ലെന്നും നെറ്റിസണ്‍സ് ചൂണ്ടിക്കാട്ടി.






