VIDEO നിങ്ങളും സൂപ്പര്‍ മനുവാകണം; മനം കവര്‍ന്ന് മുന്‍പ്രവാസിയുടെ ഹ്രസ്വചിത്രം

കൊച്ചി- ജിദ്ദ മുന്‍ പ്രവാസിയും മലയാളം ന്യൂസ് ആര്‍ടിസ്റ്റുമായിരുന്ന നാസര്‍ ബഷീര്‍ തയാറാക്കിയ സൂപ്പര്‍ മനുവെന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമായി. പോഷകാഹാര ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി എറാണകുളം ആരോഗ്യ വകുപ്പിനുവേണ്ടിയാണ് ഹ്രസ്വചിത്രം തയാറാക്കിയത്.
പ്രശസ്ത ബാലതാരം ദ്രുപത് കൃഷ്ണ, റെഡ് എഫ്.എം ഫെയിം സുരാജ്, അഞ്ജു എ.ആര്‍ തുടങ്ങിയവര്‍ വേഷമിടുന്ന ചിത്രം വലിയ സന്ദേശമാണ് മുന്നോട്ടുവെക്കുന്നത്.
ഭക്ഷണത്തില്‍ മികച്ചവ ഉള്‍പ്പെടുത്തേണ്ടതിന്റേയും ജംഗ് ഫുഡ് ഒഴിവാക്കേണ്ടതിന്റേയും ആവശ്യകത ഉണര്‍ത്തുന്നു.  
പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയ നാസര്‍ ബഷീര്‍ ചിത്രകലാ, സിനിമാ രംഗത്ത് പ്രവര്‍ത്തിച്ചുവരികയാണ്.

 

Latest News