പ്രളയത്തിനിടെ മലപ്പുറത്ത് ഒൻപതുകാരനെ കൊന്ന് പുഴയിൽ തള്ളി

മലപ്പുറം- പ്രളയത്തിനിടെ ഒൻപതുകാരനെ കൊന്ന് പുഴയിൽ തള്ളി. മലപ്പുറം മേലാറ്റൂർ എടയാറ്റൂരിൽനിന്നു കാണാതായ ഒൻപതുവയസ്സുകാരനെ പ്രളയസമയത്ത് കൊലപ്പെടുത്തി കടലുണ്ടിപ്പുഴയിൽ തള്ളുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവിന്റെ സഹോദരനെ പോലീസ് പിടികൂടി. ഇയാൾ കുട്ടിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. 

രണ്ടാഴ്ച മുമ്പാണ് കുട്ടിയെ കാണാതായത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിലപേശലിനു കുട്ടിയെ തന്ത്രപൂർവം ആനക്കയത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.

കുട്ടിയെ കാണാനില്ലെന്ന വിവരം പുറത്തറിഞ്ഞതോടെ ഇയാൾ കുട്ടിയെ കൊലപ്പെടുത്തി കടലുണ്ടി പുഴയിൽ തള്ളുകയായിരുന്നു. കനത്ത മഴയും ഉരുൾപൊട്ടലുംമൂലം കരകവിഞ്ഞൊഴുകിയ കടലുണ്ടിപ്പുഴയുടെ തീരത്തുനിന്ന് കുട്ടിയുടെ ബാഗും വസ്ത്രങ്ങളും കണ്ടെത്തിയിരുന്നു. വീണ്ടും ജലനിരപ്പുയർന്നതോടെ തിരച്ചിൽ അവസാനിപ്പിച്ചു. ഇന്നാണ് സംഭവത്തിന് പിന്നിലെ ദുരൂഹത അവസാനിപ്പിച്ച് പിതാവിന്റെ സഹോദരനെ പോലീസ് പിടികൂടിയത്.
 

Latest News