വെസ്റ്റ് ബാങ്ക്- പുതുവര്‍ഷം പിറന്ന ശേഷം വെസ്റ്റ് ബാങ്കില്‍ ഇസ്രായില്‍ സൈന്യം 30 ഫലസ്തീനികളെ കൊലപ്പെടുത്തിയതായി ഐക്യരാഷ്ട്രസഭ. യുഎന്‍ ഏജന്‍സിയായ OCHA യുടെ കണക്കനുസരിച്ച് ഇതില്‍ ഏഴ് കുട്ടികളും ഉള്‍പ്പെടുന്നു.
ജെറിക്കോയിലെ ഐന്‍ അല്‍സുല്‍ത്താന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ 14 വയസ്സുള്ള ഫലസ്തീന്‍ ബാലനും റാമല്ലയ്ക്ക് പുറത്തുള്ള അല്‍ബിരെഹ് ഏരിയയിലെ ബീറ്റ് എല്‍ സെറ്റില്‍മെന്റിന് സമീപം 17 വയസ്സുള്ള രണ്ട് ആണ്‍കുട്ടികളും ഉള്‍പ്പെടെ മൂന്ന് കുട്ടികളെ ഞായറാഴ്ച ഇസ്രായില്‍ സൈന്യം വധിച്ചു.
കഴിഞ്ഞ വര്‍ഷം, അധിനിവേശ വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലും ഇസ്രായില്‍ സൈന്യം 507 ഫലസ്തീനികളെ കൊന്നൊടുക്കി. 2005 ല്‍ OCHA മരണങ്ങള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ വാര്‍ഷിക മരണസംഖ്യയാണിത്.