Sorry, you need to enable JavaScript to visit this website.

മൂന്ന് മണിക്കൂറിലേറെ വൈകുന്ന വിമാനങ്ങള്‍ റദ്ദാക്കണം, യാത്രക്കര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കണം

ന്യൂദല്‍ഹി-ദല്‍ഹി വിമാനത്താവളത്തില്‍ ഇന്‍ഡിഗോ പൈലറ്റിനെ മര്‍ദിച്ച സംഭവത്തിന് പിന്നാലെ യാത്രക്കാര്‍ക്ക് നല്‍കേണ്ട സൗകര്യങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ).

യാത്ര നിഷേധിക്കുമ്പോഴും വിമാനങ്ങള്‍ റദ്ദാക്കുമ്പോഴും യാത്ര വൈകുമ്പോഴും യാത്രക്കാര്‍ക്ക് ഒരുക്കേണ്ട സൗകര്യങ്ങളുമായി ബന്ധപ്പെട്ടാണ് ഡിജിസിഎ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.

മൂന്നു മണിക്കൂറില്‍ കൂടുതല്‍ വൈകുന്ന വിമാനങ്ങളും അല്ലെങ്കില്‍ വൈകാന്‍ സാധ്യതയുതായ വിമാനങ്ങള്‍ കമ്പനികള്‍ മുന്‍കൂട്ടി തന്നെ റദ്ദാക്കണമെന്ന്  ഡിജിസിഎ വ്യക്തമാക്കുന്നു.

എല്ലാ എയര്‍ലൈനുകളും ഈ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഡിജിസിഎ അറിയിച്ചു. എന്നാല്‍ എയര്‍ലൈനുകളുടെ നിയന്ത്രണത്തിന് അതീതമായ അസാധാരണ സാഹചര്യങ്ങളില്‍ ഈ നിയമങ്ങളിലെ വ്യവസ്ഥകള്‍ ബാധകമല്ലെന്നും ഡിജിസിഎ പറഞ്ഞു.
വിമാനക്കമ്പനികള്‍ തങ്ങളുടെ വിമാനങ്ങള്‍ വൈകുന്നത് സംബന്ധിച്ച് കൃത്യമായ തത്സമയ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണം. എയര്‍ലൈന്‍ വെബ്‌സൈറ്റിലും യാത്രക്കാരെ എസ്എംഎസിലൂടെയോ വാട്‌സ്ആപ്പിലൂടെയോ ഇമെയിലിലൂടേയോ ഇക്കാര്യങ്ങള്‍ അറിയിക്കണമെന്നും ഡിജിസിഎ നിര്‍ദേശിച്ചു.

ഈ വാർത്തകൾ കൂടി വായിക്കുക

കുവൈത്ത് 11 ദിവസത്തിനിടെ 1470 പ്രവാസികളെ നാടുകടത്തി, മടങ്ങാനാവില്ല

പുലര്‍ച്ചെ പാര്‍ക്കില്‍ യുവാവിനെ ബലാത്സംഗം ചെയ്തു; സ്വര്‍ണവുമായി കടന്ന പ്രതിയെ തെരയുന്നു

VIDEO വാതിലടക്കാത്ത സ്വീകരണ മുറികള്‍; കയറാം, ഇരിക്കാം, ഭക്ഷണം കഴിക്കാം

Latest News