കൊച്ചി- ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഹണി റോസ്, അന്ന രാജന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന 'തേരി മേരി' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി.
ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത് എസ് കെ, സെമീര്‍ ചെമ്പയില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന തേരി മേരി (ഒരു ബീ്ച്ച് കഹാനി)യുടെ
ചിത്രീകരണം മാര്‍ച്ചില്‍ വര്‍ക്കലയില്‍ ആരംഭിക്കും.
ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് നവാഗതയായ ആരതി ഗായത്രി ദേവിയാണ്. മറ്റ് പ്രമുഖ താരങ്ങളോടൊപ്പം ഓഡിഷന്‍ വഴി തെരഞ്ഞെടുത്ത അനേകം പുതുമുഖങ്ങളും ഈ സിനിമയിലൂടെ വെള്ളിത്തിരയിലെത്തുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം വര്‍ക്കലയില്‍ പൂര്‍ണമായി ചിത്രീകരിക്കുന്ന ഒരു ചിത്രം കൂടിയായിരിക്കും തേരി മേരി.
ചിത്രത്തിന് കൈലാസ് മേനോനാണ് സംഗീതമൊരുക്കുന്നത്. ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ വരുന്ന രണ്ടാമത്തെ ചിത്രമാണ് തേരി മേരി. ക്യാമറ: ബിപിന്‍ ബാലകൃഷ്ണന്‍, എഡിറ്റര്‍: എം. എസ് അയ്യപ്പന്‍ നായര്‍, പി. ആര്‍. ഓ: മഞ്ജു ഗോപിനാഥ്.






