Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അസമത്വം ഇനിയും കൂടും; നിര്‍മിത ബുദ്ധി 40 ശതമാനം ജോലികളെ ബാധിക്കുമെന്ന് ഐ.എം.എഫ്

സാന്‍ഫ്രാന്‍സിസ്‌കോ- നിര്‍മിത ബുദ്ധി (എ.ഐ) ലോകമെമ്പാടും എല്ലാ തൊഴിലുകളുടേയും 40 ശതമാനത്തെ ബാധിക്കുമെന്ന്  അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) പുതിയ വിശകലനം. ലോകത്ത് മൊത്തത്തില്‍ നിലവിലുള്ള അസമത്വത്തെ എ.ഐ കൂടുതല്‍ വഷളാക്കും. സാങ്കേതികത കൂടുതല്‍ സാമൂഹിക പിരിമുറുക്കങ്ങള്‍ സൃഷ്ടിക്കുന്നത് തടയാന്‍ നയരൂപകര്‍ത്താക്കള്‍ പ്രശ്‌നത്തെ ഗൗരവത്തോടെ കാണണമെന്ന് ഐ.എം.എഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജിയേവ ഒരു ബ്ലോഗ്‌പോസ്റ്റില്‍ പറഞ്ഞു.
വികസിത സമ്പദ്‌വ്യവസ്ഥയിലെ 60 ശതമാനം ജോലികളെയും നിര്‍മിത ബുദ്ധി ബാധിച്ചേക്കാമെന്ന് ഐ.എം.എഫ് കണക്കാക്കുന്നു. പകുതിയോളം  ജോലികളില്‍ നിര്‍മിത ബുദ്ധി ഉപയോഗപ്പെടുത്തുന്നത് പ്രയോജനമുണ്ടാക്കുമെന്നും  ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുമെന്നുമാണ് പ്രതീക്ഷ.
ബാക്കി പകുതിയില്‍ നിര്‍മതി ബുദ്ധി ആപ്ലിക്കേഷനുകള്‍ നിലവില്‍ മനുഷ്യര്‍ നിര്‍വഹിക്കുന്ന പ്രധാന ജോലികള്‍ ഏറ്റെടുക്കും. ഇത് തൊഴില്‍ ആവശ്യകത കുറക്കുകയും കുറഞ്ഞ വേതനത്തിനും നിയമനം കുറക്കുന്നതിനും ഇടയാക്കുകയും ചെയ്യും. ഏറ്റവും മോശം സാഹചര്യത്തില്‍ ഈ ജോലികളില്‍ ചിലത് അപ്രത്യക്ഷമാകുമെന്നും ഐ.എം.എഫ് കണക്കാക്കുന്നു.
രാജ്യങ്ങള്‍ സമഗ്രമായ സാമൂഹിക സുരക്ഷ ഏര്‍പ്പെടുത്തണമെന്നും ദുര്‍ബലരായ തൊഴിലാളികള്‍ക്ക് പുനര്‍പരിശീലന പരിപാടികള്‍ വാഗ്ദാനം ചെയ്യണമെന്നും ക്രിസ്റ്റലീന ജോര്‍ജിയേവ പറഞ്ഞു.

ഈ വാർത്തകൾ കൂടി വായിക്കുക

കുവൈത്ത് 11 ദിവസത്തിനിടെ 1470 പ്രവാസികളെ നാടുകടത്തി, മടങ്ങാനാവില്ല

പുലര്‍ച്ചെ പാര്‍ക്കില്‍ യുവാവിനെ ബലാത്സംഗം ചെയ്തു; സ്വര്‍ണവുമായി കടന്ന പ്രതിയെ തെരയുന്നു

VIDEO വാതിലടക്കാത്ത സ്വീകരണ മുറികള്‍; കയറാം, ഇരിക്കാം, ഭക്ഷണം കഴിക്കാം

Latest News