തിരുവനന്തപുരം- കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മുടിക്കുത്തില്‍ പോലീസ് ചവിട്ടിപ്പിടിച്ചതില് വ്യത്യസ്ത പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. ഡി.ജി.പിക്ക് കൃത്രിമ തലമുടി പോസ്റ്റലായി അയച്ചാണ് വനിത പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. തിരുവനന്തപുരത്തെ ജനറല്‍ പോസ്റ്റ് ഓഫീസിനു മുന്നിലായിരുന്നു പ്രതിഷേധം. സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.