ഈ അച്ഛനെ എന്തു കൊണ്ട് അന്വേഷിച്ചില്ല; ദുരന്തത്തിനിടയില്‍ ഇങ്ങനേയും നൊമ്പരം

കേരളം സമാനതകളില്ലാത്ത പ്രളയ ദുരന്തം നേരിട്ട നാലു നാളുകളില്‍ ഒറ്റപ്പെട്ടുപോയ കുടുംബാംഗങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ഏറ്റവും കൂടുതല്‍ ഫോണ്‍ കോളുകളും സന്ദേശങ്ങളും വിദേശ രാജ്യങ്ങളില്‍നിന്നായിരുന്നു. അക്ഷരാര്‍ഥത്തില്‍ പ്രവാസികള്‍ ഉറങ്ങാത്ത രാപ്പകലുകളായിരുന്നു അത്.

പക്ഷേ, മകന് ജന്മദിനാശംസ നേര്‍ന്നു കൊണ്ട് തങ്കച്ചന്‍ ക്ലീറ്റസ് എന്നയാള്‍ ഫേസ്ബുക്കില്‍ എഴതിയ കുറിപ്പ് മറ്റൊരു നൊമ്പരമാണ് പങ്കുവെക്കുന്നത്. സ്വന്തം മക്കള്‍ വിളിച്ചു ചോദിക്കാത്തതിനെ കുറിച്ചുള്ള വേദന.

എന്റെ പൊന്നുമോന് ജന്മദിനാശംസകള്‍. അച്ഛന്‍ വീട്ടില്‍ തന്നെയുണ്ട്. ഭവനരഹിതരായ ആളുകളുടെ കൂട്ടത്തിലും മരണപ്പെട്ടവരുടെ പട്ടികയിലും എന്റെ പേരില്ല. ലണ്ടനില്‍നിന്ന് എന്റെ രണ്ട് മക്കളുടേയും ഒരു ഫോണ്‍ കോളിന് ഞാന്‍ ആഗ്രഹിച്ചു. നിങ്ങള്‍ക്ക് സര്‍വഐശ്വര്യങ്ങളും നേരുന്നു. ജന്മദിനാശംസകള്‍. എല്ലാവരും നിങ്ങളൊടൊപ്പമുണ്ടെന്ന് പറഞ്ഞ് തങ്കച്ചനെ നിരവധി പേര്‍ കമന്റുകളില്‍ ആശ്വസിപ്പിച്ചിരിക്കുന്നു. തങ്കച്ചന്റെ വേദന 400 ലേറെ പേര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്.

 

Latest News