അമ്മയ്‌ക്കൊപ്പം ഓട്ടോയിൽ പോകവെ തല ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഏഴ് വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം - അമ്മയ്‌ക്കൊപ്പം ഓട്ടോയിൽ പോകവെ വെമ്പായത്ത് തല ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. വെഞ്ഞാറമൂട് വൈഷ്ണവത്തിൽ ദീപു-ശാന്തി കൃഷ്ണ ദമ്പതികളുടെ മകൻ വൈഷ്ണവാണ് മരിച്ചത്. കുട്ടിയും മാതാവും സഞ്ചരിച്ച ഓട്ടോ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് കുട്ടിയുടെ തല ഇലക്ട്രിക് പോസ്റ്റിലിടിച്ചത്. 
 ഞായറാഴ്ച വൈകുന്നേരം മൂന്നോടെ വെമ്പായം മൂന്നാനക്കുഴിയിൽ വച്ചായിരുന്നു അപകടം. ഉടനെ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ രാത്രിയോടെ മരിക്കുകയായിരുന്നു.

ഈ വാർത്തകൾ കൂടി വായിക്കുക

നീ എന്തിനീ കടുംകൈ ചെയ്തു; മകനെ കൊന്ന ടെക്കി യുവതിയും ഭര്‍ത്താവും മുഖാമുഖം

രാമക്ഷേത്ര ആഘോഷങ്ങളില്‍നിന്ന് മുസ്ലിംകള്‍ വീട്ടുനില്‍ക്കണം; കാരണങ്ങൾ നിരത്തി വ്യക്തിനിയമ ബോര്‍ഡ്

കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കാണുന്നത് പോക്‌സോ കുറ്റമല്ലെന്ന് ഹൈക്കോടതി

Latest News