പൊന്നാനിയിൽ കടന്നൽ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം

(പൊന്നാനി) മലപ്പുറം - പൊന്നാനി എരമംഗലത്ത് കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു. പൊന്നാനി തൃക്കാവ് സ്വദേശി പുളിക്കത്തറയിൽ പി.ആർ ഗോപാലകൃഷ്ണൻ (74) ആണ് മരിച്ചത്. കടന്നലാക്രമണത്തിൽ മറ്റു നാലു പേർക്കും പരുക്കുണ്ട്.
 എരമംഗലത്ത് കുടുംബക്ഷേത്രത്തിന് സമീപത്തെ മരത്തിൽനിന്നാണ് കടന്നൽ കൂട്ടങ്ങൾ കൂട്ടമായെത്തി ആക്രമിച്ചത്. ക്ഷേത്രദർശനത്തിന് എത്തിയതായിരുന്നു ഗോപാലകൃഷ്ണൻ. ഉടനെ ആശുപത്രയിൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് കുടുംബം പ്രതികരിച്ചു.
 

Latest News