കാറിന്റെ ഗ്ലാസ് തകര്‍ത്ത് രക്ഷപ്പെടുത്തിയ യുവാവ് ആശുപത്രിയില്‍ മരിച്ചു

വടകര-ദേശീയ പാതയില്‍ മുക്കാളിയില്‍ റോഡ രികില്‍ നിര്‍ത്തിയ കാറില്‍ ആത്മഹത്യാ ശ്രമത്തിനിടയില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു.  
പേരാമ്പ്ര എരവട്ടൂര്‍ സ്വദേശിയു മാഹി കനറാ ബേങ്കിലെ ജീവനക്കാരനുമായ സായി ശ്രീയില്‍ ബിജു (43)വാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. സാരമായി പൊള്ളലേറ്റ് കോഴിക്കോട്‌സ്വകാര്യ ആശുപത്രിയില്‍ ചികി ത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്.

നിര്‍ത്തിയിട്ട കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ഓടി എത്തി  നാട്ടുകാര്‍  െ്രെഡവിംഗ് സീറ്റിലായിരുന്ന ബിജുവിനെ  മുന്‍ ഗ്ലാസ് തകര്‍ത്താണ് പുറത്തെടുത്തത്. ഭാര്യ: ശ്രീജ. മകന്‍: ശ്രാവണ്‍.

ഈ വാർത്തകൾ വായിക്കുക

VIDEO ജിദ്ദയില്‍ അടുത്ത വെള്ളിയാഴ്ച ഇന്ത്യ-സൗദി സാംസ്‌കാരിക വിരുന്നും കലാപരിപാടികളും, കുടുംബസമേതം പങ്കെടുക്കാം

കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കാണുന്നത് പോക്‌സോ കുറ്റമല്ലെന്ന് ഹൈക്കോടതി

Latest News