ഹൂത്തികളെ ആക്രമിച്ചതിന് പ്രതികാരം: ആറു മണിക്കൂറിനിടെ ഇസ്രായിലില്‍ എട്ടിടത്ത് ആക്രമണം

ഗാസ- ഹൂത്തികളെ ആക്രമിച്ച അമേരിക്കയോട് പ്രതികാരം ചെയ്യുമെന്ന് ലബനോനിലെ ഹിസ്ബുല്ല. ആറു മണിക്കൂറിനിടെ ഇസ്രായിലില്‍ എട്ട്  ആക്രമണങ്ങള്‍ നടത്തിയതായി ഹിസ്ബുല്ല അറിയിച്ചു.
ഇസ്രായിലെ സൈനിക ഉപകരണങ്ങള്‍, സൈനികര്‍, സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവക്ക് നേരെയാണ് ആക്രമണം നടത്തിയതെന്ന് ഹിസ്ബുല്ല സ്ഥിരീകരിച്ചു. യെമനിലെ ഹിസ്ബുല്ലയുടെ സഖ്യകക്ഷിയാണ് ഹൂത്തികള്‍.
അമേരിക്കയും ഹമാസും തമ്മിലുള്ള സംഘര്‍ഷം യെമനില്‍ ഹൂത്തികള്‍ക്കെതിരായ ആക്രമണത്തിലൂടെ വര്‍ധിച്ചിരിക്കുകയാണ്. ഇതുവരെ ഹമാസുമായി നേരിട്ട് അമേരിക്ക ഏറ്റുമുട്ടിയിരുന്നില്ല, ഹൂത്തികളെ ആക്രമിച്ചതിലൂടെ അതിനും വഴിമരുന്നിട്ടിരിക്കുകയാണ് ബൈഡന്‍ ഭരണകൂടം.
ഹൂത്തികളെ ആക്രമിച്ചതിന്റെ പ്രതികാരമായി സിറിയയിലെ അമേരിക്കന്‍ മിലിട്ടറി താവളത്തില്‍ ബോംബിട്ടതായി നേരത്തെ ഇറാഖിലെ ചില ഇറാന്‍ അനുകൂല ഗ്രൂപ്പുകള്‍ അവകാശപ്പെട്ടിരുന്ന. ഗലീലിയിലെ ഐ.ഡി.എഫ് അടിസ്ഥാനസൗകര്യങ്ങള്‍ക്ക് നേരെയും ആക്രമണം നടത്തിയതായി അവര്‍ പറഞ്ഞു. ഇസ്രായില്‍ തുറമുഖ നഗരമായ എയ്‌ലാത്തും ആക്രമണത്തിനിരയായതായി റിപ്പോര്‍ട്ടുണ്ട്. നാലു വശത്തുനിന്നും ആക്രമണം പൊട്ടിപ്പുറപ്പെട്ടതോടെ കടുത്ത പ്രതിസന്ധിയിലാണ് ഇസ്രായില്‍. ഹൂത്തികള്‍ക്കെതിരായ ആക്രമണം ശക്തിപ്രാപിക്കുന്നത് മിഡിലീസ്റ്റിലേക്ക് യുദ്ധം വ്യാപിക്കാന്‍ ഇടയാക്കുമെന്ന ഭീതിയിലാണ് വിവിധ രാഷ്ട്രങ്ങള്‍.

ഈ വാർത്തകൾ വായിക്കുക

VIDEO ജിദ്ദയില്‍ അടുത്ത വെള്ളിയാഴ്ച ഇന്ത്യ-സൗദി സാംസ്‌കാരിക വിരുന്നും കലാപരിപാടികളും, കുടുംബസമേതം പങ്കെടുക്കാം

കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കാണുന്നത് പോക്‌സോ കുറ്റമല്ലെന്ന് ഹൈക്കോടതി

Latest News