Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മകനെ ഉപമുഖ്യമന്ത്രിയാക്കുമെന്ന പ്രചാരണം തള്ളി തമിഴ്‌നാട് മുഖ്യമന്ത്രി

ചെന്നൈ - മകന്‍ ഉദയനിധി സ്റ്റാലിന്‍ ഉപമുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങള്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ തള്ളി . ഉദയനിധിയുടെ നേതൃത്വത്തില്‍ ജനുവരി 21ന് സേലത്ത് നടക്കുന്ന ഡി.എം.കെ യൂത്ത് വിംഗ് സമ്മേളനത്തെ എതിര്‍ക്കുന്നവരാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തുടനീളമുള്ള യുവാക്കള്‍ സമ്മേളനത്തിന് തയാറെടുക്കുമ്പോള്‍ ചിലര്‍ തന്റെ ആരോഗ്യത്തെ സംബന്ധിച്ചുപോലും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്നും സ്റ്റാലിന്‍ പറഞ്ഞു. പൊങ്കല്‍ ആശംസാ സന്ദേശത്തിലാണ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പ്രതികരണം.

സംസ്ഥാനത്തെ ജനങ്ങള്‍ സന്തോഷത്തോടെ ജീവിക്കുന്നിടത്തോളം താന്‍ ആശങ്കപ്പെടില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഈ പ്രസ്താവന ആശംസാ സന്ദേശത്തിലും സ്റ്റാലിന്‍ ആവര്‍ത്തിച്ചു. 'ഞാന്‍ ആരോഗ്യവാനും സന്തോഷവാനുമാണ്. ഞാന്‍ ജോലിചെയ്യുന്നു, ജോലി ചെയ്യുന്നു, ജോലിചെയ്യുന്നു', എഴുപതുകാരനായ സ്റ്റാലിന്‍ വ്യക്തമാക്കി.

 

Latest News