ഇന്ത്യക്കെതിരെ ആഞ്ഞടിച്ച് മാലദ്വീപ് പ്രസിഡന്റ്, ഭീഷണിപ്പെടുത്താന്‍ ആര്‍ക്കും ലൈസന്‍സില്ല

ബീജിംഗ്- ഇന്ത്യക്കെതിരെ ആഞ്ഞടിച്ച് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു.  മാലദ്വീപ് ഒരു ചെറിയ രാജ്യമാണെന്നും എന്നാല്‍ അത് ആര്‍ക്കും തങ്ങളെ ഭീഷണിപ്പെടുത്താനുള്ള ലൈസന്‍സല്ലെന്നും മുഹമ്മദ് മുയിസു പറഞ്ഞു. 5 ദിവസത്തെ ചൈന സന്ദര്‍ശനത്തിന് ശേഷം വെലാന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് മാലദ്വീപ് പ്രസിഡന്റിന്റെ പരാമര്‍ശം. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ മൂന്ന് മാലദ്വീപ് മന്ത്രിമാര്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ പേരില്‍ ഇന്ത്യയും മാലിദ്വീപും അടുത്തിടെ പുതിയ വിവാദത്തില്‍ ഏര്‍പ്പെട്ടിരുന്നു.

പ്രധാനമന്ത്രി മോഡിക്കെതിരായ പരാമര്‍ശത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സോഷ്യല്‍ മീഡിയ മാലദ്വീപ് ബഹിഷ്‌കരണ ആഹ്വാനങ്ങളാല്‍ സജീവമായിരുന്നു. മാലദ്വീപ് 3 മന്ത്രിമാര്‍ക്കെതിരെ നടപടിയെടുക്കുകയും അവരെ സ്ഥാനങ്ങളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. എന്നാല്‍ ലക്ഷദ്വീപ് പോലുള്ള നമ്മുടെ ദ്വീപുകള്‍ സന്ദര്‍ശിക്കാന്‍ രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ഥിച്ച് സെലിബ്രിറ്റികള്‍ മാലദ്വീപ് സന്ദര്‍ശിക്കാനുള്ള അവരുടെ പദ്ധതി റദ്ദാക്കി.

ഇന്ത്യന്‍ മഹാസമുദ്രം ഏതെങ്കിലും പ്രത്യേക രാജ്യത്തിന്റേതല്ലെന്നും സമുദ്രത്തിന്റെ ഏറ്റവും വലിയ ഓഹരികളിലൊന്ന് മാലദ്വീപിലാണെന്നും മാലിദ്വീപ് പ്രസിഡന്റ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

'ഈ സമുദ്രത്തില്‍ നമുക്ക് ചെറിയ ദ്വീപുകളുണ്ടെങ്കിലും, 9,00,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള വിശാലമായ സാമ്പത്തിക മേഖലയാണ് നമുക്കുള്ളത്. ഈ സമുദ്രത്തിന്റെ ഏറ്റവും വലിയ വിഹിതമുള്ള രാജ്യങ്ങളിലൊന്നാണ് മാലിദ്വീപ്. ഈ സമുദ്രം ഒരു പ്രത്യേക രാജ്യത്തിന്റേതല്ല. ഈ സമുദ്രം അതില്‍ സ്ഥിതി ചെയ്യുന്ന എല്ലാ രാജ്യങ്ങള്‍ക്കും അവകാശപ്പെട്ടതാണ്-മുഹമ്മദ് മുയിസുവിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ആവിയായി പോയ സര്‍വീസ് മണി; പ്രവാസിയുടെ ദുരനുഭവം, നിങ്ങള്‍ക്കും പാഠം

കശാപ്പ് സംഘത്തില്‍ ഗോ സംരക്ഷക സംഘത്തിന്റെ ജില്ലാ നേതാവും, പോലീസിനോട് ഏറ്റുമുട്ടി

Latest News