Sorry, you need to enable JavaScript to visit this website.

മലൈക്കോട്ടൈ വാലിബന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണോ? പ്രേക്ഷകര്‍ക്കായി വാലിബന്‍ ചലഞ്ച്

കൊച്ചി- മലൈക്കോട്ടൈ വാലിബന്‍ ജനുവരി 25ന് തിയേറ്ററുകളിലേക്കെത്തുന്നു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മോഹന്‍ലാല്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച ഒരു വീഡിയോ ഇപ്പൊള്‍ സോഷ്യല്‍ മീഡിയയില്‍  വൈറലാണ്. പ്രേക്ഷകരെ വാലിബന്‍ ചലെന്‍ജ്ജിലേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് മോഹന്‍ലാല്‍ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

വളരെ വ്യത്യസ്തമായ പ്രൊമോഷന്‍ രീതികളാണ് മലൈക്കോട്ടൈ വാലിബന് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ നടത്തുന്നത്. മലൈക്കോട്ടൈ വാലിബന്റെ കാര്‍ട്ടൂണ്‍ പുസ്തകം അന്‍പതിനായിരം കുരുന്നുകളിലേക്കു അടുത്ത ദിവസം എത്തിച്ചേരും. കഴിഞ്ഞ ദിവസം റിലീസായ ചിത്രത്തിലെ മദഭരമിഴിയോരം എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്താണ്.

മലൈക്കോട്ടൈ വാലിബന്‍ മലയാള സിനിമയുടെ ഏറ്റവും വലിയ ഓവര്‍സീസ് റിലീസിനാണ് ഒരുങ്ങുന്നത്. റിലീസാകുന്ന ആദ്യ വാരം തന്നെ 175ല്‍ പരം സ്‌ക്രീനുകളില്‍ ആണ് ഓവര്‍സീസില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തിലും വിദേശ രാജ്യങ്ങളിലും മികച്ച പ്രൊമോഷന്‍ പരിപാടികളാണ് വരും നാളുകളില്‍ വാലിബന്‍ ടീം സംഘടിപ്പിക്കുന്നത്. 

സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠന്‍ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള  ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ് ലാബ്, വിക്രം മെഹ്റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി. എസ്. റഫീക്കാണ്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്‌സ് സേവ്യറാണ്. പി. ആര്‍. ഓ- പ്രതീഷ് ശേഖര്‍.

Latest News