ഇന്ന് വിവാഹ സല്‍ക്കാരം, വൈറ്റ് ഗൗണില്‍  അതീവ സുന്ദരിയായി അമിര്‍ ഖാന്റെ മകള്‍  

മുംബൈ-ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അമിര്‍ ഖാന്റെയും റീന ദത്തയുടെയും മകള്‍ ഇറാ ഖാന്റെ വിവാഹം. ഫിറ്റ്‌നസ് പരിശീലകനായ നൂപുര്‍ ശിഖാരെയാണ് ഇറ വിവാഹം ചെയ്തത്. ഉദയ്പൂരില്‍ നടന്ന ഗംഭീര ആഘോഷങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
നവദമ്പതികളായ ഇറാ ഖാന്റെയും നൂപുര്‍ ശിഖരെയുടെയും വിവാഹ സത്കാരം ഇന്ന് മുംബൈയില്‍ നടക്കും. ചടങ്ങില്‍ 2500ലധികം പങ്കെടുത്തേക്കും. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ അടക്കമുള്ള വന്‍ താരനിരതന്നെ ചടങ്ങില്‍ പങ്കെടുക്കാനെത്തുമെന്നാണ് വിവരം. അംബാനി കുടുംബവും വരുവരന്മാരെ അനുഗ്രഹിക്കാനെത്തിയേക്കും.വിശിഷ്ടാതിഥികള്‍ക്കായി അതിവിശിഷ്ടമായ ഭക്ഷണം തന്നെയാണ് അമീര്‍ ഖാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒമ്പത് സംസ്ഥാനങ്ങളിലെ വിഭവങ്ങളാണ് വിളമ്പുന്നത്. ഗുജറാത്തി, മഹാരാഷ്ട്ര ഭക്ഷണങ്ങളെല്ലാമുണ്ട്. ഈ മാസം പത്തിന് ഉദയ്പൂരില്‍ വച്ചായിരുന്നു മോതിരം മാറ്റവും വിവാഹവും നടന്നത്. വൈറ്റ് ഗൗണില്‍ അതീവ സുന്ദരിയായിട്ടാണ് താരപുത്രി എത്തിയത്. മൂന്ന് ദിവസം നീണ്ടുനിന്ന ചടങ്ങില്‍ സംഗീത്, മെഹന്ദി ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ജനുവരി മൂന്നിനും ഇരുവരുടെയും രജിസ്റ്റര്‍ വിവാഹം നടന്നിരുന്നു. കഴിഞ്ഞ സെപ്തംബറില്‍ ഇറ്റലിയിലായിരുന്നു ഇറയും നൂപുറും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്.

Latest News