Sorry, you need to enable JavaScript to visit this website.

മലയാള സിനിമയില്‍ 40 വര്‍ഷം  പൂര്‍ത്തിയാക്കി മീന; ഇനി കോളേജ് കുമാരി

കൊച്ചി-സാധാരണ നായികമാര്‍ക്ക് കിട്ടാത്ത നേട്ടമാണ് മലയാളത്തിന്റെ ഭാഗ്യ നായിക മീനയ്ക്ക് ലഭിച്ചിരിക്കുന്നത്. തൊണ്ണൂറുകള്‍ മുതല്‍ ഇന്നും തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലെ മുന്‍നിര നായിക നടിമാരില്‍ ഒരാള്‍ ആയി തുടരാന്‍ കഴിയുന്നു. അന്യഭാഷാ താരമായ മീന മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ കൂടെ ഏറ്റവും കൂടുതല്‍ ഹിറ്റ് സിനിമകളില്‍ എത്തിയ നായികയാണ്. മലയാളത്തിലടക്കമുള്ള അഞ്ച് സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രത്തില്‍ ബാലതാരമായി പിന്നീട് അവരുടെ നായികയായി മാറിയ താരം കൂടിയാണ് മീന.
മലയാള സിനിമയില്‍ 40 വര്‍ഷം പൂര്‍ത്തിയിരിക്കുകയാണ് മീന ഇപ്പോള്‍. 1984ല്‍ 'ഒരു കൊച്ചു കഥ ആരും പറയാത്ത കഥ' എന്ന സിനിമയില്‍ ബാലതാരമായി എത്തിയാണ് മീന മലയാളത്തില്‍ തുടക്കം കുറിച്ചത്. ഇപ്പോഴിതാ, മലയാളത്തില്‍ വീണ്ടും മറ്റൊരു ശക്തമായ കഥാപാത്രമായി അഭിനയിക്കാന്‍ ഒരുങ്ങുകയാണ് മീന. 'ഇടം' എന്ന ചിത്രത്തിന് ശേഷം ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആനന്ദപുരം ഡയറീസ്' എന്ന സിനിമയിലാണ് മീന നായികയായി എത്തുന്നത്.
ഏറെ നാളുകള്‍ക്ക് ശേഷം കോളേജിലേക്ക് പഠിക്കാനെത്തുന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മീന അവതരിപ്പിക്കുക. കോളേജ് പശ്ചാത്തലത്തില്‍ ക്യാമ്പസ് ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ തമിഴ് നടന്‍ ശ്രീകാന്തും മനോജ് കെ ജയനും കേന്ദ്ര കഥാപാത്രങ്ങളായി എത്തും. പോസ്റ്റ് പ്രോഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന സിനിമ ഫ്രെബുവരി അവസാനത്തോടെ തിയേറ്ററില്‍ എത്താനാണ് സാധ്യത. നീല്‍ പ്രൊഡക്ഷന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ശശി ഗോപാലന്‍ നായര്‍ കഥയെഴുതി നിര്‍മ്മിക്കുന്ന ചിത്രമാണിത്. വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
സിദ്ധാര്‍ത്ഥ് ശിവ, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, റോഷന്‍ അബ്ദുള്‍ റഹൂഫ്, മാലാ പാര്‍വ്വതി, സിബി തോമസ്, രാജേഷ് അഴീക്കോടന്‍, അഭിഷേക് ഉദയകുമാര്‍, ശിഖ സന്തോഷ്, നിഖില്‍ സഹപാലന്‍, സഞ്ജന സാജന്‍, രമ്യ സുരേഷ്, ഗംഗ മീര, കുട്ടി അഖില്‍, ആര്‍ജെ അഞ്ജലി, വൃദ്ധി വിശാല്‍, മീര നായര്‍, അര്‍ജുന്‍ പി അശോകന്‍, അഞ്ജു മേരി, ജയരാജ് കോഴിക്കോട്, മുരളീധര്‍, ഷൈന ചന്ദ്രന്‍, ഉഷ കരുനാഗപ്പള്ളി, മനു ജോസ്, സൂരജ് തേലക്കാട്, ദേവീക ഗോപാല്‍ നായര്‍, ആര്‍ലിന്‍ ജിജോ എന്നിവര്‍ ചിത്രത്തില്‍ വേഷമിടും.
സജിത്ത് പുരുഷനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. റഫീഖ് അഹമ്മദിന്റെയും മനു മഞ്ജിത്തിന്റെയും ഗാനങ്ങളാണ് ചിത്രത്തില്‍. ഷാന്‍ റഹ്മാനും ആല്‍ബര്‍ട്ട് വിജയനുമാണ് പാട്ടുകള്‍ക്ക് ഈണം നല്‍കുന്നത്. എഡിറ്റര്‍-അപ്പു ഭട്ടതിരി, പ്രൊജക്ട് ഡിസൈനര്‍-നാസ്സര്‍ എം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-സത്യകുമാര്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിനോദ് മംഗലത്ത്, കൊറിയോഗ്രാഫര്‍- ബാബാ ബാസ്‌കര്‍, കല-സാബു മോഹന്‍, മേക്കപ്പ്-സജി കൊരട്ടി, വസ്ത്രാലങ്കാരം -ഫെമിന ജബ്ബാര്‍, സ്റ്റില്‍സ്- അജി മസ്‌ക്കറ്റ്, പരസ്യകല-കോളിന്‍സ് ലിയോഫില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഉമേശ് അംബുജേന്ദ്രന്‍, അസോസിയേറ്റ് ഡയറക്ടര്‍-കിരണ്‍ എസ് മഞ്ചാടി.

Latest News