Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്വന്തം മണ്ഡലത്തിന് നാല് പുതിയ സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ നല്‍കി മന്ത്രി ഗണേശ് കുമാര്‍

കൊല്ലം- പത്തനാപുരം കെ.എസ്.ആര്‍.ടിസി യൂണിറ്റിന്  നാല് പുതിയ സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ്് ബസുകള്‍ നല്‍കി മന്ത്രി ഗണേശ് കുമാര്‍. കെ.എസ്.ആര്‍.ടി.സിയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ ഇതിന്റെ വീഡിയോ പുറത്തുവിട്ടു.

എന്താണ് കെ എസ് ആര്‍ ടി സിയുടെ ഇപ്പോഴത്തെ സ്ഥിതിയെന്നും പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്നതിനെപ്പറ്റി ജീവനക്കാര്‍ക്ക് കത്തെഴുതുമെന്ന് അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഗണേശ് കുമാര്‍ പറഞ്ഞിരുന്നു. 'എല്ലാം പഠിച്ചുകഴിഞ്ഞു. തീരുമാനങ്ങളെല്ലാം പ്ലാന്‍ ചെയ്യുന്നുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ കുറേ കാര്യങ്ങള്‍ പബ്ലിഷ് ചെയ്യും. എന്തായാലും ജീവനക്കാര്‍ക്ക് ഞാനൊരു കത്തെഴുതുന്നുണ്ട്. ഇതിന്റെ സ്ഥിതിഗതികളെക്കുറിച്ച് ജീവനക്കാര്‍ക്കൊരു കത്ത്. എന്താണ് കെ എസ് ആര്‍ ടി സിയുടെ ഇപ്പോഴത്തെ സ്ഥിതി, ഇതിനെ നമ്മള്‍ക്ക് എങ്ങനെ പരിഹരിക്കാം, അതിന് അവരുടെ ഭാഗത്തുനിന്നുവേണ്ട സഹകരണത്തെക്കുറിച്ചാണ് കത്ത്.'

'എല്ലാ സംഘടനാ നേതാക്കളെയും ഞാന്‍ ക്ഷണിച്ചിട്ടുണ്ട്. അവരോട് സംസാരിച്ച ശേഷം ജീവനക്കാര്‍ക്കൊരു തുറന്ന കത്തെഴുതും. എല്ലാ ജീവനക്കാര്‍ക്കും സോഷ്യല്‍ മീഡിയ വഴി, വാട്‌സാപ്പ് വഴി കത്ത് എത്തിക്കാനുള്ള ഏര്‍പ്പാട് ചെയ്യും. പ്രിന്റ് ചെയ്തിറക്കേണ്ട കാര്യമില്ല. തൊഴിലാളികളുടെ പ്രശ്‌നങ്ങളെല്ലാം മനസിലാക്കിക്കൊണ്ടിരിക്കുകയാണ്. ജോലിക്ക് എല്ലാവരും കൃത്യമായി വരണം. റൂട്ടുകള്‍ മുടങ്ങാന്‍ പാടില്ല. നഷ്ടത്തിലോടുന്ന റൂട്ടുകളെക്കുറിച്ച് എം എല്‍ എമാരോട് ചര്‍ച്ച ചെയ്യുന്നുണ്ട്.'- ഗണേഷ് കുമാര്‍ പറഞ്ഞു.

 

Latest News