ദോഹ- ഖുർആൻ മത്സര വിജയികളെ ദോഹയിൽ ആദരിച്ചു. ഖുർആൻ സ്റ്റഡി സെന്റർ റയ്യാൻ സോൺ ദിനേന വാട്‌സ് ആപ്പിലൂടെ നടത്തിക്കൊണ്ടിരിക്കുന്ന ഖുർആൻ പഠന ക്ലാസിനോടനുബന്ധിച്ച് പഠിതാക്കൾക്കായി നടത്തിയ 'സൂറ: അൽ അഅ്‌റാഫ്' പരീക്ഷയിൽ ഖത്തറിൽ നിന്ന് മുഴുവൻ മാർക്ക് വാങ്ങി വിജയികളായവരെയാണ് സംഘാടകർ ആദരിച്ചത്.
ആരിഫ്, സുഹൈൽ അബ്ദുൽ സത്താർ, സഫിയ, നസീറ, സാജിത മുഹമ്മദ് എന്നിവരാണ് ആദരിക്കപ്പെട്ടത്. സമ്മാനദാന ചടങ്ങിൽ കോഴ്‌സ് ഡയറക്ടർ സുഹൈൽ ശാന്തപുരം അധ്യക്ഷത വഹിച്ചു.
സെക്രട്ടറി അബ്ദുൽ ജലീൽ എം എം സ്വാഗതം പറഞ്ഞു. ഖുർആൻ സ്റ്റഡി സെന്റർ കോഡിനേറ്റർമാരായ സുനീർ പി, സയ്യിദ് ഇസ്മായിൽ മുനാഫർ, ഡോക്ടർ നൗഷാദ്, മുഹമ്മദ് നാസർ, റഫീഖ് തങ്ങൾ എന്നിവർ സംബന്ധിച്ചു.






