സെക്‌സ് ചിത്രീകരിക്കാന്‍ അനുവദിച്ചില്ല; 22 കാരനെ മര്‍ദിച്ച് 75,000 രൂപ കവര്‍ന്നു

ന്യൂദല്‍ഹി- സ്വവര്‍ഗ പ്രേമികളുടെ ആപ്പില്‍ പരിചയപ്പെട്ടയാളെ കാണാന്‍ പോയ 22 കാരനെ മര്‍ദിച്ച ശേഷം ബാങ്ക് അക്കൗണ്ടില്‍നിന്ന് 75,000 രൂപ തട്ടി. ദല്‍ഹിയിലാണ് സംഭവം.
ആപ്പില്‍ പരിചയപ്പെട്ടയാളെ കാണാന്‍ യുവാവ് മൂന്നാമതൊരു വീട്ടിലേക്കാണ് പോയത്. അവിടെ പ്രകൃതിവിരുദ്ധ ബന്ധത്തില്‍ ഏര്‍പ്പെടുന്നത് മറ്റു രണ്ടു പേര്‍ മൊബൈലില്‍ പകര്‍ത്തി. ഇതിനെ എതിര്‍ത്തതോടെ മൂന്നു പേരും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. അക്കൗണ്ടില്‍നിന്ന് 75,000 രൂപ ട്രാന്‍സ്ഫര്‍ ചെയ്യിച്ച ശേഷമാണ് യുവാവിനെ പോകാന്‍ അനുവദിച്ചതെന്ന് പോലീസ് പറഞ്ഞു.
ഡേറ്റിംഗ് ആപ്പുകള്‍ തട്ടിപ്പിന് വ്യാപകമായി ഉപയോഗിക്കുകയാണെന്നും ജാഗ്രത പുലര്‍ത്തണമെന്നും പോലീസ് അഭ്യര്‍ഥിച്ചു.

പിക്ക് ചെയ്യാന്‍ സുന്ദരിമാര്‍ ജിദ്ദ എയര്‍പോര്‍ട്ടിലേക്ക് വിളിക്കുന്നു; മെസേജ് തുറക്കരുത് 

പ്രവാസികളുടെ വലിയ ഇടപാട്; കണക്ക് ചോദിച്ച് ഇന്‍കം ടാക്‌സ് നോട്ടീസ്

Latest News