അജ്മാനിൽ നിയമക്കുരുക്കിൽപെട്ട കട്ടപ്പന സ്വദേശിക്ക് മോചനം 

ജോയൽ മാത്യു

ദുബായ്- റിയൽ എസ്റ്റേറ്റ് കേസുമായി ബന്ധപ്പെട്ട നിയമക്കുരുക്കിൽ യു.എ.ഇയിലെ അജ്മാനിൽ അകപ്പെട്ടുപോയ കട്ടപ്പന സ്വദേശിയായ യുവാവിന് മോചനം. ഇടുക്കി എം.പി ഡീൻ കുര്യാക്കോസിന്റെ ഇടപെടലിലാണ് ജോയൽ മാത്യു എന്ന യുവാവിന്റെ മോചനം സാധ്യമായത്. 
കേസുമായി ബന്ധപ്പെട്ട് റിയൽ എസ്റ്റേറ്റ് അധികാരികളുമായി സംസാരിക്കുവാൻ എം.പി, ദുബായ് ഇൻകാസ് പ്രസിഡന്റ് നദീർ കാപ്പാടിനെയും, ഇൻകാസ് കണ്ണൂർ ജില്ലാ സെക്രട്ടറി അഖിൽ തൊടീക്കക്കളത്തിനെയും ഏൽപിക്കുകയും തുടർന്ന് അവരുടെ ഇടപെടലുകൾ നിമിത്തം വലിയൊരു തുക ഒഴിവാക്കുകയുമായിരുന്നു. അധികാരികൾ ആവശ്യപ്പെട്ട ബാക്കി തുക സുമനസ്സുകളുടെ സഹായത്താൽ സ്വരൂപിക്കുകയും ബന്ധപ്പെട്ട ഓഫീസ് അധികൃതർക്കു ജോയലിന്റെ പിതാവിന്റെ സാന്നിധ്യത്തിൽ കൈമാറുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ അജ്മാൻ മുനിസിപ്പാലിറ്റിയിൽ വർഷങ്ങളായി നിലനിന്ന കേസ് പിൻവലിക്കുകയും ജോയലിനെ യു.എ.ഇയിൽ നിയമവിധേയ താമസക്കാരൻ ആക്കുകയും ചെയ്തു.
 

Tags

Latest News