അയോധ്യയിലേക്ക് ക്ഷണമുണ്ട്; പക്ഷേ... ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം - അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തിലേക്ക് തനിക്കും ക്ഷണം ലഭിച്ചതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. എന്നാൽ പ്രതിഷ്ഠാ ദിനമായ 22ന് വലിയ തിരക്കാവുമെന്നതിനാൽ അന്ന് പോകുന്നില്ലെന്നും മറ്റൊരിക്കൽ പോകുമെന്നും അതാണ് നല്ലതെന്നും അദ്ദേഹം പ്രതികരിച്ചു.
 കേരള ഹൗസിലെ സുരക്ഷ വർധിപ്പിച്ച കാര്യം അറിയില്ല. അതെല്ലാം സുരക്ഷാ ഏജൻസികളുടെ കാര്യമാണ്. താൻ അത്തരം കാര്യങ്ങൾ ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും ഗവർണർ പറഞ്ഞു.

Latest News