ബിഗ് ബോസ് മലയാളത്തില്‍ ഏറ്റവും  കൂടിയ പ്രതിഫലം ശ്വേത മേനോന് 

മുംബൈ-മലയാളത്തിലെ ജനപ്രിയ ടെലിവിഷന്‍ പരിപാടികളില്‍ ഒന്നായിരുന്നു ബിഗ് ബോസ്. പ്രധാന ആകര്‍ഷണം മോഹന്‍ലാലിന്റെ അവതരണമാണ്. ശ്രദ്ധേയരായ ഒരുപിടി മത്സരാര്‍ത്ഥികളും ഇതിനിടെ വന്നുപോയി. നടനും അവതാരകനുമായ സാബുമോന്‍ അബ്ദുസമദ്  കപ്പ് ഉയര്‍ത്തിയ സീസണില്‍ പേളി മാണിയായിരുന്നു റണ്ണര്‍ അപ്പ്. പേളി മാണിക്ക് ജീവിതപങ്കാളിയെ സമ്മാനിച്ചത് ബിഗ് ബോസ് ഹൗസ് ആയിരുന്നു.ശ്രീനിഷ് അരവിന്ദും ഒരു മത്സരാര്‍ത്ഥിയായിരുന്നു. ബിഗ് ബോസ് വീട്ടില്‍ നിന്നായിരുന്നു പ്രണയത്തിന് തുടക്കമിട്ടത്. 2019 വിവാഹിതരായി. ഇതുവരെയുള്ള എല്ലാ ബിഗ് ബോസിസുകളിലെ കണക്കെടുത്താലും ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ ഒരു മത്സരാര്‍ത്ഥിയുണ്ട്- ശ്വേതാ മേനോന്‍, രഞ്ജിനി ഹരിദാസ്, പേളി മാണി, ശ്രീനിഷ് അരവിന്ദ്, സാബുമോന്‍, അരിസ്റ്റോ സുരേഷ്, അര്‍ച്ചന സുശീലന്‍ തുടങ്ങിയവരുമുണ്ട്. 
പേളി മാണിക്ക് ഒരു ദിവസം 50,000 രൂപയാണ് ലഭിച്ചത്. ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലെ അവതാരക കൂടിയായിരുന്നു അന്ന് പേളി. നടന്‍ അനൂപ് ചന്ദ്രന് 71,000 രൂപ കിട്ടി. രഞ്ജിനി ഹരിദാസാണ് ഏറ്റവും വലിയ രണ്ടാമത്തെ പ്രതിഫലം വാങ്ങിയ താരം ഒരു ദിവസത്തേക്ക് 80000 രൂപ ആയിരുന്നു ബിഗ് ബോസ് നടിയും ഗായികയും സാമൂഹിക പ്രവര്‍ത്തകയും രഞ്ജിനിക്ക് നല്‍കിയത്. ശ്വേതാ മേനോന് ഒരു ദിവസം ബിഗ്‌ബോസില്‍ നില്‍ക്കുവാന്‍ ആയി ഒരു ലക്ഷം രൂപയായിരുന്നു ഒരു ദിവസത്തേക്ക് നല്‍കിയത്. ഇതായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ വണ്ണിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം

Latest News