വിദ്യാര്‍ത്ഥിനിയെ തലയ്ക്ക് അടിച്ച് വീഴ്ത്തിയ ശേഷം അക്രമികള്‍ ആഭരണം കവര്‍ന്നതായി പരാതി

കൊല്ലം - കൊല്ലം കൊട്ടാരക്കരയില്‍ വിദ്യാര്‍ത്ഥിനിയുടെ തലയ്ക്ക് അടിച്ച് വീഴ്ത്തിയ ശേഷം അക്രമികള്‍ ആഭരണം കവര്‍ന്നതായി പരാതി. ട്യൂഷന് പോകും വഴി കൊട്ടാരക്കര ഗവ.ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനിയ്ക്ക് നേരെയാണ് ആക്രമം ഉണ്ടായത്. വിദ്യാര്‍ത്ഥിനിയുടെ രണ്ട് കമ്മലും അക്രമികള്‍ കവര്‍ന്നു. ഓയൂര്‍ കുരിശുംമൂട്ടിലാണ് സംഭവമുണ്ടായത്. പരാതിയുടെ നിജസ്ഥിതി പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

 

Latest News