ഞാൻ ഏറെ വികാരാധീനനാണ്, ജീവിതത്തിൽ ആദ്യമായെന്ന് രാമക്ഷേത്ര പ്രതിഷ്ഠയിൽ മോഡി

ന്യൂദൽഹി- താൻ വികാരാധീനനാണെന്നും ജീവിതത്തിൽ ആദ്യമായാണ് ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി. അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് സംബന്ധിച്ചാണ് മോഡി ഇക്കാര്യം പറഞ്ഞത്. ജീവിതത്തിൽ ആദ്യമായാണ് ഇത്തരത്തിലുള്ള അനുഭവത്തിലൂടെ സഞ്ചരിക്കുന്നതെന്നും മോഡി വ്യക്തമാക്കി. എക്സിൽ പോസ്റ്റ് ചെയ്ത രാജ്യത്തിന് അയച്ച ഓഡിയോ സന്ദേശത്തിലാണ് മോഡി ഇക്കാര്യം പറഞ്ഞത്. 
ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മഹാഭിഷേക ചടങ്ങിൽ സാക്ഷ്യം വഹിക്കാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണ. പ്രാൺ പ്രതിഷ്ഠാ വേളയിൽ എല്ലാ ഇന്ത്യക്കാരെയും പ്രതിനിധീകരിക്കുന്നതിനുള്ള ഒരു ഉപകരണമായി ദൈവം തന്നെ തിരഞ്ഞെടുത്തു. ഇക്കാര്യം മനസില്‍വെച്ച് താന്‍ പതിനൊന്ന് ദിവസത്തേക്ക് പ്രത്യേക ആചാരം അനുഷ്ഠിക്കുകയാണന്നും മോഡി പറഞ്ഞു. ഞാൻ ആളുകളിൽ നിന്ന് അനുഗ്രഹം തേടുന്നുവെന്നും മോഡി വ്യക്തമാക്കി.

സ്മൃതി ഇറാനി സന്ദര്‍ശിച്ച ജിദ്ദയിലെ ബെയ്ത് നസ്വീഫിന്‍റെ വിശേഷങ്ങള്‍

Latest News