മണിപ്പൂരില്‍ കാണാതായ നാലില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

ഇംഫാല്‍- മണിപ്പൂരില്‍ കാണാതായ നാലില്‍ മൂന്നു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ചുരാചന്ദ്പുര്‍ ജില്ലയിലാണ് സംഭവം. വിറകു ശേഖരിക്കുന്നതിന് കാട്ടിനുള്ളിലേക്കു പോയ യുവാക്കളെ ബുധനാഴ്ചയാണ് കാണാതായത്.

ഇബോംച സിങ് (51), ആനന്ദ് സിങ് (20), റോമന്‍ സിങ് (38) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇക്കൂട്ടത്തിലുണ്ടായിരുന്ന ധാരാ സിങ്ങിനു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

Latest News