ദുബായ് ഭരണാധികാരി അപ്രതീക്ഷിതമായി കഫേയില്‍, അമ്പരന്ന് ജീവനക്കാര്‍

അബുദാബി- യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ജുമൈറയിലെ ഒരു ഒരു ജനപ്രിയ കഫേയിലെത്തിയപ്പോള്‍ അതിന്റെ ഉടമയും ജീവനക്കാരും അമ്പരന്നു.

സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോകളില്‍, ഷെയ്ഖ് മുഹമ്മദ് ഒരു ചെറിയ സംഘവുമായി സിപ്രിയാനി ഡോള്‍സിയില്‍ എത്തുന്നത് കാണാം. കൂടാതെ ഒരു ഒഴിഞ്ഞ മേശ ലഭിക്കാന്‍ ക്യൂവില്‍ കാത്തുനില്‍ക്കുന്നു.  ഭരണാധികാരിയെ അടുത്ത് കണ്ട ജീവനക്കാര്‍ക്കും കഫേ മാനേജ്‌മെന്റിനും സന്തോഷം അടക്കാനായില്ല.
ദുബായിയെ ഇന്നത്തെ ആഗോള നഗരമാക്കി മാറ്റിയ ഷെയ്ഖ് മുഹമ്മദിനെ ഇത്തരത്തില്‍ നേരിട്ട് കാണുമെന്ന് അവര്‍ ഒരിക്കലും കരുതിയിരിക്കില്ല.

വീഡിയോയില്‍, ഷെയ്ഖ് മുഹമ്മദ് കഫേയിലേക്ക് നടക്കുന്നതും ഇരിക്കുന്നതും തുടര്‍ന്ന് ആവേശഭരിതരായ ജീവനക്കാര്‍ ചിത്രങ്ങളും വീഡിയോകളും എടുക്കുന്നതും കാണാം.

 

Latest News