Sorry, you need to enable JavaScript to visit this website.

സവാദിന്റെ തിരിച്ചറിയല്‍ പരേഡ് നിർണായകം, സഹായിച്ചവരും പ്രതികളാകും

കൊച്ചി-തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദിന്റെ തിരിച്ചറിയല്‍ പരേഡ് നിര്‍ണായകം. പ്രൊഫ. ടി ജെ ജോസഫിനെയും ദൃക്‌സാക്ഷികളായ ബന്ധുക്കളുമടക്കമുള്ളവരെ ജെയിലിലെത്തിച്ചായിരിക്കും തിരിച്ചറിയല്‍ പരേഡ്.  13 വര്‍ഷത്തിന് ശേഷം ആകെ രൂപം മാറിയ സവാദിനെ തിരിച്ചറിയാന്‍ പ്രൊഫ. ടി ജെ ജോസഫ് അടക്കമുള്ള ദൃക്‌സാക്ഷികള്‍ക്ക് സാധിക്കുമോ എന്നത് നിര്‍ണായകമാണ്. എത്രയും വേഗം സവാദിന്റെ തിരിച്ചറിയല്‍ പരേഡ് നടത്താനാണ് എന്‍.ഐ.എ തീരുമാനം. ഇതിനായി മജിസ്‌ട്രേറ്റ് കോടതിയില്‍ ഉടന്‍ അപേക്ഷ നല്‍കും. തിരിച്ചറിയല്‍ പരേഡിന് ശേഷം ഇയാളെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് അപേക്ഷ നല്‍കും.

13 വര്‍ഷം മുമ്പ് പോപ്പുലര്‍ ഫ്രണ്ടിന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കുന്ന തൊപ്പി ധരിച്ച ഒരു ചിത്രമാണ് സവാദിന്റേതായി ഇതുവരെ പുറത്തുവന്നിട്ടുള്ളത്. ഇയാളുടെ പുതിയ രൂപം പുറത്തുവരുന്നത് തിരിച്ചറിയല്‍ പരേഡിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നതിനാല്‍ കറുത്ത മുഖംമൂടി അണിയിച്ചാണ് കോടതിയില്‍ ഹാജരാക്കിയിരുന്നത്. പ്രതിയെ എത്ര വര്‍ഷം കഴിഞ്ഞാലും തിരിച്ചറിയാന്‍ കഴിയുമെന്നാണ് പ്രൊഫ. ടി ജെ ജോസഫ് പറഞ്ഞത്.

VIDEO യാത്രക്കാരായി അമ്മയും മകളും മാത്രം; വിമാനത്തില്‍ അവര്‍ അടിച്ചുപൊളിച്ചു

പ്രവാസികള്‍ക്ക് തിരിച്ചടിയായി ആദായ നികുതി നോട്ടീസ്; ആരൊക്കെ കുടുങ്ങും

ഉറങ്ങി എഴുന്നേറ്റപ്പോള്‍ കുട്ടി മരിച്ചിരുന്നു; മകനെ കൊന്നതല്ലെന്ന് ആവര്‍ത്തിച്ച് ടെക്കി യുവതി 

ഇന്ത്യക്കാരന് സൗദി വനിത കൂട്ട്; ബൈക്കോടിച്ച് തകര്‍ക്കുന്നത് സാഹസികതയുടെ റെക്കോര്‍ഡുകള്‍

ശാസ്ത്രീയ പരിശോധനകളിലൂടെ പ്രതിയുടെ ഐഡന്റിറ്റി തെളിയിക്കാനും ഒളിവുജീവിതത്തിന്റെ തെളിവു ശേഖരിക്കാനുമാണ് എന്‍ ഐ എ ഒരുങ്ങുന്നത്. ഷാജഹാന്‍ എന്ന പേരില്‍ ഒളിവു ജീവിതം നയിച്ച പ്രതി സവാദ് തന്നെയെന്ന് സ്ഥിരീകരിക്കുന്നതിന് ഡി എന്‍ എ പരിശോധന നടത്തും. ഇതിനായി സവാദിന്റെയും ബന്ധുക്കളുടെയും സാമ്പിളുകള്‍ ശേഖരിച്ച് കേന്ദ്ര ഫൊറന്‍സിക് ലാബിലേക്കയക്കും. സവാദിന്റെ രണ്ട് മൊബൈല്‍ ഫോണുകളും സിം കാര്‍ഡും ഫൊറന്‍സിക് പരിശോധനക്ക് അയക്കും. ഇതിന്റെ റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ സവാദിനെ സഹായിച്ചവരെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. പിടിക്കപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ട് പലവട്ടം സ്ഥലം മാറി താമസിച്ചിട്ടുള്ള ഇയാള്‍ മുമ്പ് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളും നശിപ്പിച്ചിരിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു.

എട്ട് വര്‍ഷം കാസര്‍കോടും കണ്ണൂരിലുമായി ഇയാള്‍ താമസിച്ച സവാദ് അതിന് മുമ്പ് അഞ്ച് വര്‍ഷം നേപ്പാളിലും ബംഗ്ലാദേശിലുമായിരുന്നുവെന്ന് എന്‍ ഐ എക്ക് വിവരം ലഭിച്ചിട്ടുണ്ട്. കൈവെട്ട് കേസിന് പിന്നാലെ ഇയാള്‍ നേപ്പാളിലേക്ക് കടക്കുകയും അവിടെ നിന്ന് ബംഗ്ലാദേശിലെത്തുകയും ചെയ്തു. അന്വേഷണം മന്ദഗതിയിലായതോടെ കാസര്‍കോട്ട് തിരിച്ചെത്തി പുതിയ പേരില്‍ താമസമാക്കി. ഇതിനെല്ലാം പോപ്പുലര്‍ ഫ്രണ്ടിന്റെ പിന്തുണയും സഹായവും ലഭിച്ചിട്ടുണ്ടെന്ന് എന്‍ ഐ എ പറയുന്നു. ഇയാള്‍ക്ക് ആരില്‍ നിന്നെല്ലാം ധനസഹായം ലഭിച്ചുവെന്ന പരിശോധനയും ഇതിന്റെ ഭാഗമായി നടത്തുന്നുണ്ട്. സവാദിനെ സഹായിച്ച പലരും കേസില്‍ പ്രതികളാകുമെന്നാണ് എന്‍ ഐ എ നല്‍കുന്ന സൂചന.

സവാദിന്റെ ഒളിവ് ജീവിതത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിനാണ് എന്‍ ഐ എ ഒരുങ്ങുന്നത്. 13 വര്‍ഷം ഇയാള്‍ താമസിച്ച സ്ഥലങ്ങള്‍, സഹായം നല്‍കിയ വ്യക്തികള്‍ എന്നിവരിലേക്ക് ശാസ്ത്രീയ തെളിവുകള്‍ ഉപയോഗിച്ച് അന്വേഷണം കൊണ്ടു പോകാനാണ് നീക്കം. സവാദിനെ കസ്റ്റഡിയില്‍ വാങ്ങി ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ വിശദമായി ചോദ്യം ചെയ്യുന്നതോടെ ഇയാളുടെ ഒളിവ് ജീവിതത്തിന്റെ സമഗ്ര ചിത്രം ലഭിക്കുമെന്ന് എന്‍ ഐ എ പ്രതീക്ഷിക്കുന്നു. അധ്യാപകനെ വെട്ടാനുപയോഗിച്ച മഴു കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനെക്കുറിച്ചും വ്യക്തമായ വിവരം പ്രതിയില്‍ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. കസ്റ്റഡിയില്‍ ചോദ്യം ചെയ്ത ശേഷം കേരളത്തിനകത്തും പുറത്തും വിശദമായ തെളിവെടുപ്പും നടക്കും.  

 

 

 

Latest News