'മാലിദ്വീപില്‍ അവധി ആഘോഷിച്ച  ബിപാഷ ബസു ദേശദ്രോഹി'

മുംബൈ-പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് എതിരെ മാലിദ്വീപ് സര്‍ക്കാരിന്റെ മന്ത്രിമാര്‍ അധിക്ഷേപം നടത്തിയതിന് പിന്നിലെ വ്യാപക  പ്രതിഷേധമുയര്‍ന്നപ്പോള്‍ മാലിദ്വീപില്‍ അവധിക്കാലം ആഘോഷിച്ച് ബോളിവുഡ് താരം ബിപാഷ ബസു. മാലിദ്വീപില്‍ നിന്നുള്ള തന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചതോടെ കനത്ത വിമര്‍ശനങ്ങളും ട്രോളുകളും നിറയുന്നു. ദേശദ്രോഹി എന്ന കമന്റുകളാണ് പോസ്റ്റിന് താഴെ. ട്രോളുകളും വിമര്‍ശനങ്ങളും ഉയര്‍ന്നപ്പോള്‍ നടി തന്റെ കമന്റ് ബോക്‌സ് മ്യൂട്ട് ചെയ്യുകയും ചെയ്തു. അമിതാഭ് ബച്ചന്‍, സല്‍മാന്‍ഖാന്‍, അക്ഷയ് കുമാര്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ജാന്‍വി കപൂര്‍ തുടങ്ങി നിരവധി സെലിബ്രേറ്റികളാണ് മാലിദ്വീപില്‍ പ്രധാനമന്ത്രി നേരിട്ട അധിക്ഷേപത്തിന് എതിരെ പ്രതികരണമായി എത്തിയത്. ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ തുടങ്ങിയ ഇന്ത്യന്‍ ദ്വീപുകളിലേക്ക് തങ്ങളുടെ അവധി ആഘോഷങ്ങള്‍ മാറ്റണമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.
 

Latest News