കേന്ദ്രം നയം തിരുത്തണമെന്ന് കണ്ണന്താനം; യു.എ.ഇ സഹായം ആവശ്യം

പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് യു.എ.ഇ പ്രഖ്യാപിച്ച സഹായം ലഭിക്കാന്‍ കേന്ദ്രം നയം തിരുത്തണമെന്ന് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഇക്കാര്യത്തില്‍ കേന്ദ്ര മന്ത്രിമാരുമായി ചര്‍ച്ച നടത്തിവരുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ധാരാളം  ധാരാളം ആവശ്യമാണ്.  ഈ സാഹചര്യത്തില്‍ യു.എ.ി പ്രഖ്യാപിച്ച 700 കോടി രൂപ കേരളത്തിന് ലഭിക്കാണം. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കിയ 620 കോടി ധനസഹായത്തിന്റെ ആദ്യ ഗഡു മാത്രമാണെന്നും കണ്ണന്താനം പറഞ്ഞു.
പ്രളയക്കെടുതി നേരിടാന്‍ വിദേശ സഹായം വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.  ഇതോടെ യു.എ.ഇക്ക് പ്രഖ്യാപിച്ച 700 കോടി രൂപക്ക് പുറമെ, മറ്റു രാജ്യങ്ങളും വിദേശ ഏജന്‍സികളും പ്രഖ്യാപിച്ച സഹായവും പ്രതിസന്ധിയിലായിരിക്കയാണ്.

 

 

Latest News