'തന്റെ വീട് വളഞ്ഞ് അറസ്റ്റുണ്ടായി, നാലുതവണ ജയിലിലും കിടന്നു'; ലൈവ് ഇല്ലാത്തതിനാലാണ് അതിശയമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

- രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ എന്താണ് പുതുമയെന്ന് മന്ത്രി
തിരുവനന്തപുരം -
യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ അസ്വാഭാവികത എന്താണുള്ളതെന്ന് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ്. ഇത്തരം അറസ്റ്റുകൾ ആദ്യ സംഭവമേയല്ല. നാല് സർക്കാറുകളുടെ കാലത്ത് താൻ ജയിലിൽ കിടന്നിട്ടുണ്ടെന്നും വീട് പോലീസ് വളഞ്ഞിട്ടുണ്ടെന്നും യു.ഡി.എഫ് ഭരിക്കുമ്പോഴുണ്ടായ സംഭവങ്ങൾ ലൈവ് കൊടുക്കാത്തതിനാലാണ് ഇപ്പോൾ അതിശയം തോന്നുന്നതെന്നും മന്ത്രി പറഞ്ഞു.
 എങ്ങനെ അറസ്റ്റ് ചെയ്യണമെന്ന് തീരുമാനിക്കുന്നത് പോലീസാണ്. അറസ്റ്റ് വഴി താര പരിവേഷം ഉണ്ടാക്കി എടുക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയിൽ കാർഡ് വിഷയത്തിലുൾപ്പെട്ട ആളെ വെള്ളപൂശി എടുക്കാനുള്ള പ്രചാരണമാണിപ്പോൾ നടക്കുന്നതെന്നും മന്ത്രി ആരോപിച്ചു.

Latest News