Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വെളിച്ചെണ്ണ 'ശുദ്ധ വിഷ'മെന്ന് ഹാവാര്‍ഡ് പ്രൊഫസര്‍

വെളിച്ചെണ്ണ ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്ന വാദവുമായി ഹാവാര്‍ഡ് പ്രൊഫസര്‍. ദക്ഷിണന്ത്യയില്‍ വളരെ കൂടുതലായി ഉപയോഗിക്കുന്ന വെളിച്ചെണ്ണ ഒരു സൂപ്പര്‍ ഫൂഡ് ആണെന്ന് നേരത്തെ പലപഠനങ്ങളും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതു 'ശുദ്ധ വിഷം' ആണെന്നാണ് യുഎസ് സര്‍വകലാശാലയായ ഹാവാര്‍ഡിലെ പ്രഫസര്‍ കരിന്‍ മിശേല്‍സ് പറയുന്നത്. ജര്‍മന്‍ ഭാഷയില്‍ നടത്തിയ ഒരു പ്രഭാഷണത്തിലാണ് മിശേല്‍സ് ഈ വാദം ഉന്നയിക്കുന്നത്. യുട്യൂബീല്‍ ഈ വിഡിയോ ഇപ്പോള്‍ വൈറലായതോടെയാണ് വെള്ളിച്ചെണ്ണയുടെ ആരോഗ്യ ഗുണം വീണ്ടു ചര്‍ച്ചയായത്.

പൂരിത കൊഴുപ്പ് വെളിച്ചെണ്ണയില്‍ വളരെ കൂടുതലാണെന്നാണ് ഇതിനു കാരണമായി മിശേല്‍സ് പറയുന്നത്. പൂരിത കൊഴുപ്പ് അപകരമാം വിധം അടങ്ങിയ വെളിച്ചെണ്ണ ഉപയോഗം കൊളസ്‌ട്രോള്‍ വര്‍ധിക്കാനും ഹൃദ്രോഗത്തിനും കാരണമാകുമെന്നും ഇവര്‍ മുന്നറയിപ്പു നല്‍കുന്നു. ഇക്കാരണത്താല്‍ വെളിച്ചെണ്ണ ഒരു ശുദ്ധ വിഷമാണ്. എത്രയും വേഗം ഇതിന്റെ ഉപയോഗം നിയന്ത്രിക്കുക എന്നും മിശേല്‍സ് മുന്നറിയിപ്പു നല്‍കുന്നു. വെള്ളിച്ചെണ്ണയിലടങ്ങിയ പോഷകങ്ങളെ കുറിച്ചുള്ള പ്രഭാഷണത്തില്‍ മൂന്നിടത്താണ് മിശേല്‍സ് ഇതിനെ ശുദ്ധ വിഷമെന്ന് പരാമര്‍ശിക്കുന്നത്. ഹാവാര്‍ഡ് ടി.എച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ എപിഡമോളജി പ്രഫസറാണ് മിശേല്‍സ്. 

വെളിച്ചെണ്ണയിലടങ്ങിയ കൊഴുപ്പിന്റെ 80 ശതമാനവും പൂരിതമാണെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ പഠനവും പറയുന്നുണ്ട്. വെണ്ണയില്‍ 63 ശതമാനവും ബിഫില്‍ 50 ശതമാനവും പന്നിയിറച്ചിയില്‍ 39 ശതമാനവുമാണ് പൂരിത കൊഴുപ്പുള്ളത്. പൂരിത കൊഴുപ്പടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ വര്‍ധിക്കാന്‍ കാരണമാകുമെന്ന് ഹാവാര്‍ഡ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ മറ്റൊരു പ്രഫസറും ചൂണ്ടിക്കാട്ടുന്നു. ഭക്ഷണത്തില്‍ പൂരിത കൊഴുപ്പ് വര്‍ധിച്ചാല്‍ അത് ഹൃദ്രോഗത്തിന് സാധ്യത കൂട്ടും. വെളിച്ചെണ്ണയുടെ ഉപയോഗവും ഹൃദയത്തിന്റെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം അശുഭകരമായ കാര്യമാണ്- ബുധനാഴ്ച പ്രസിദ്ധീകരിച്ച ഹാവാര്‍ഡ് ഹെല്‍ത്ത് ലെറ്ററില്‍ പറയുന്നു.

അതേസമയം, ഇതേ ഹാവാര്‍ഡ് ഹെല്‍ത്ത് ലെറ്ററില്‍ പ്രസിദ്ധീകരിച്ച, ഹാവാര്‍ഡ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഡോക്ടറായ വാള്‍ട്ടര്‍ സി. വിലെറ്റിന്റെ പ്രബന്ധത്തില്‍ പറയുന്നത് വെളിച്ചെണ്ണ അത്രവലിയ അപകടകാരിയല്ലെന്നാണ്. വെളിച്ചെണ്ണ നല്ല കൊളസ്‌ട്രോള്‍ (എച്ച്.ഡി.എല്‍) അളവ് വര്‍ധിപ്പിക്കുന്ന ഒന്നുകൂടിയാണ്. ഇടക്കിടെ വെളിച്ചെണ്ണ ഉപയോഗിക്കുന്നതില്‍ കുഴപ്പമില്ലെന്നും വിലെറ്റ് ചൂണ്ടിക്കാട്ടുന്നു.
 

Latest News