ഭാര്യാ സഹോദരിയെ മോഹിച്ച യുവാവ് ഭാര്യയേയും മകളേയും കൊലപ്പെടുത്തി

ലഖ്‌നൗ- ഉത്തര്‍പ്രദേശിലെ ലളിത്പൂരില്‍ ഭാര്യയുടെ സഹോദരിയെ വിവാഹം ചെയ്യാനായി യുവാവ് ഭാര്യയെയും മകളെയും ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചുകൊന്നു. 22കാരി ഭാര്യയെയും ഒരു വയസ്സായ മകളെയും കൊലപ്പെടുത്തിയ ഇയാള്‍ വ്യാജ മോഷണ കഥ പറഞ്ഞ് പോലീസിനെ തെറ്റിദ്ധരിപ്പിച്ചതായും പോലീസ് പറഞ്ഞു.  ലളിത്പൂരിലെ ചന്ദമാരി ഗ്രാമത്തിലാണ് സംഭവം. പ്രതി നീരജ് കുശ് വാഹയെ പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹങ്ങള്‍ വീടിനരികില്‍ നിന്ന് കണ്ടെടുത്തു.

മുഖംമൂടിധാരികളായ ആറുപേര്‍ പുലര്‍ച്ചെ ഒന്നരയോടെ വീട്ടില്‍ അതിക്രമിച്ച് കയറി ഭാര്യയെയും മകളെയും കൊലപ്പെടുത്തിയെന്നാണ് പ്രതി പോലീസിന് മൊഴി നല്‍കിയിരുന്നത്. തന്റെ വായില്‍ തുണി തിരുകിയ ശേഷം മോഷണ സംഘം പണവും ആഭരണങ്ങളുമായി കടന്നു കളഞ്ഞതായും നീരജ് പോലീസിനോട് പറഞ്ഞു. പരിക്കുകളോടെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. മൊഴിയില്‍ വൈരുധ്യം തോന്നിയ പോലീസ് നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

സുന്ദരിയായ ഭാര്യ ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ചെയ്യാറുണ്ടായിരുന്നുവെന്നും സോഷ്യല്‍ മീഡിയയിലൂടെ ആളുകളുമായി ബന്ധപ്പെടുന്നതും സംസാരിക്കുന്നതും പതിവായിരുന്നുവെന്നും ഭാര്യയെ ഉപേക്ഷിച്ച് അവളുടെ സഹോദരിയെ വിവാഹം ചെയ്യാന്‍ ആലോചിച്ചിരുന്നുവെന്നും പ്രതി പറഞ്ഞു. ഇത് നടക്കാത്തതിനെ തുടര്‍ന്നാണ്  കിക്കറ്റ് ബാറ്റുകൊണ്ട് അടിച്ച് കൊലപ്പെടുത്തിയതെന്നും  പ്രതി പറഞ്ഞു.
തന്നെ ആരും സംശയിക്കാതിരിക്കാനാണ് മോഷണക്കഥയുണ്ടാക്കിയതെന്നും ഇയാള്‍ സമ്മതിച്ചു. ആളുകളെ വിശ്വസിപ്പിക്കാനായി പ്രതി വീട്ടുസാമഗ്രികള്‍ നശിപ്പിക്കുകയും ആഭരണങ്ങള്‍ ഒളിപ്പിച്ച് വെക്കുകയും ചെയ്തിരുന്നു. കള്ളക്കഥ പൊളിച്ച് പ്രതിയെ കണ്ടുപിടിച്ച അന്വേഷണ സംഘത്തിന് 25000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

 

Tags

Latest News