ഒന്നര വര്‍ഷത്തോളം കഠിന വേദനയും മൂക്കടപ്പും; ഒടുവില്‍ യുവതിയുടെ മൂക്ക് പൂര്‍ണമായും നീക്കം ചെയ്തു

ലണ്ടന്‍-മൂക്കടപ്പും ദുര്‍ഗന്ധവും രക്തമൊലിപ്പും കാന്‍സറിന്റെ ഭാഗമാണെന്ന് കണ്ടെത്താന്‍ വൈകിയതിനെ തുടര്‍ന്ന് യുവതിയുടെ മൂക്ക് പൂര്‍ണമായും നീക്കം ചെയ്യേണ്ടിവന്നു. രോഗം ഇല്ലാതാക്കാന്‍ ഇതല്ലാതെ വഴി ഉണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍മാരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
49 കാരി ലിസ മെര്‍സര്‍ക്ക് കാന്‍സറാണ് ബാധിച്ചിരിക്കുന്നതെന്ന് നേരത്തെ കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല.  മൂക്കടപ്പിനും രക്തമൊലിപ്പിനും മറ്റു ചികിത്സകള്‍ നടത്തിയ ഡോക്ടര്‍മാരുടെ ഭാഗത്ത് വലില അശ്രദ്ധയാണുണ്ടായത്. രോഗം കണ്ടെത്തുമ്പോഴേക്കും പാരാനസല്‍ സൈനസുകളേയും തലയോട്ടിയേയും ബാധിക്കുന്ന കാന്‍സറിന്റെ രണ്ടാമത്തെ സ്‌റ്റേജിലെത്തിയിരുന്നു.
ഒന്നര വര്‍ഷത്തോളം മൂക്കില്‍ കഠിന വേദനയും തലവേദനയും അനുഭവിച്ചതായി ലിസ പറയുന്നു. ഒടുവില്‍ ശസ്ത്രകിയ നടത്തി മൂക്ക് നീക്കം ചെയ്ത് പകരം കൃത്രിമ കാന്തിക മൂക്ക് ഘടിപ്പിച്ചിരിക്കയാണെന്ന് അവര്‍ പറഞ്ഞു.
മൂക്ക് നീക്കുന്ന പ്രകിയ വേദനാജകനമായിരുന്നുവെന്നും തുടര്‍ന്ന് 30 റൗണ്ട് റേഡിയോതെറാപ്പി ചികിത്സ നടത്തിയെന്നും ലിസ കൂട്ടിച്ചേര്‍ത്തു. പരിശോധനകളില്‍ നേരത്തെ തന്നെ രോഗം കണ്ടെത്തിയിരുന്നെങ്കില്‍ മൂക്ക് രക്ഷപ്പെടുത്താനും രോഗം തിരികെ വരുമോ എന്ന ഭീതിയോടെ ജീവിക്കാനുള്ള അവസ്ഥ ഒഴിവാക്കാനും കഴിയുമായിരുന്നു-ലിസ പറഞ്ഞു.

കൂടുതൽ വാർത്തകൾ വായിക്കുക

രക്തക്കറക്ക് കാരണം മാസമുറയെന്ന്; രക്ഷപ്പെടാന്‍ ടെക്കി യുവതി പലവഴിയും നോക്കി

കാസര്‍കോട്ട് പിടിയിലായ വ്യാജ ജഡ്ജിക്ക് കോടികളുടെ സാമ്പത്തിക ഇടപാടെന്ന് രേഖകള്‍

ഭീഷണി തിരിച്ചറിഞ്ഞ് പാര്‍ട്ടികള്‍; ഇന്ത്യാ മുന്നണി ചര്‍ച്ചകളില്‍ പുരോഗതി

അറവുശാലകളായി ജിദ്ദയിലെ മലയാളി റെസ്റ്റോറന്റുകള്‍; സോഷ്യല്‍ മീഡിയയില്‍ പ്രചാരണം

Latest News