Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹജ് സേവന നിർവൃതിയിൽ നേതാക്കളും പ്രവർത്തകരും

ഹജ് വളണ്ടിയർ സേവന നിരതനായ ജിദ്ദ ഹജ് വെൽഫെയർ ഫോറം ജനറൽ കൺവീനർ നസീർ വാവാകുഞ്ഞ്.

ജിദ്ദ- അനുയായികളോടൊപ്പം നേതാക്കന്മാരും ഹാജിമാരെ സേവിച്ചുവെന്നതിന്റെ നിർവൃതിയിലാണ് ജിദ്ദ ഹജ് വെൽഫെയർ ഫോറം വളണ്ടിയർമാർ. ക്യാമ്പിലെ സേവനം മുതൽ വഴി തെറ്റിയ ഹാജിമാരെ അവരുടെ ടെന്റിലെത്തിക്കുന്നതിലും കഞ്ഞി വിതരണത്തിലുമടക്കം വളണ്ടിയർമാരോടൊപ്പം നേതാക്കളും സജീവമായിരുന്നു. ഇതിന് പുറമെ, വളണ്ടിയർമാർക്ക് വേണ്ട ഭക്ഷണമൊരുക്കുന്നതിലും ശുചീകരണ പ്രവർത്തനങ്ങളിലും നേതൃനിരയിലുള്ളവർ കഠിനാധ്വാനം ചെയ്തു. 
650 വളണ്ടിയർമാരെയാണ് ഈ വർഷം ജിദ്ദ ഹജ് വെൽഫെയർ ഫോറം സേവനത്തിനിറക്കിയത്. ഇതിൽ നല്ലൊരു ശതമാനം ഇതര സംസ്ഥാനക്കാരാണ്. ഉത്തരേന്ത്യൻ ഹാജിമാർക്ക് ഇവരുടെ സേവനം ഏറെ പ്രയോജനപ്പെടുന്നുണ്ട്. വളണ്ടിയർമാരെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് മുഴുസമയ സേവന പാതയിലാണ് ഹജ് വെൽഫെയർ ഫോറം. അറബ് ആഫ്രിക്കൻ വംശജരായ തീർഥാടകർക്ക് വരെ സേവനം ചെയ്യാൻ സാധിച്ചുവെന്നത് അഭിമാനകരമാണെന്ന് ഫോറം വളണ്ടിയർമാർ സാക്ഷ്യപ്പെടുത്തുന്നു. 
പൊതുവെ വളണ്ടിയർമാരുടെ സാന്നിധ്യം കുറവുള്ള മിനാ, മുസ്ദലിഫ അതിർത്തി പ്രദേശങ്ങളും കുവൈത്ത് മസ്ജിദ് പരിസരങ്ങളിലും ഫോറം വളണ്ടിയർമാർ ശ്രദ്ധ കേന്ദ്രീകരിച്ചു. 
സംസ്ഥാന ഹജ് കമ്മിറ്റി മുഖേന വന്ന മലയാളി ഹാജിമാരുളള ടെന്റുകളിലേക്കെല്ലാം ഹജ് വെൽഫെയർ ഫോറം വളണ്ടിയർമാർ കഞ്ഞി വിതരണം ചെയ്യുന്നുണ്ട്. ഏതാണ്ട് 10,000 ൽപരം പാക്കറ്റ് കഞ്ഞിയും ഇതര സംസ്ഥാന ഹാജിമാർക്കായി 5,000ൽ അധികം റൊട്ടിയും പരിപ്പുമാണ് വിതരണം ചെയ്യുന്നത്.
 

Latest News