കാലാവധി തീർന്ന ഉൽപന്നങ്ങൾ വിറ്റ ബഖാല ഉടമക്കും തൊഴിലാളിക്കും 5000 റിയാൽ പിഴ 

പ്രതീകാത്മക ചിത്രം

നജ്‌റാൻ- കടയിൽ കാലാവധി തീർന്ന ഉൽപന്നങ്ങൾ വിൽപനക്കു വെച്ച കേസിൽ നജ്‌റാനിൽ ബഖാല ഉടമക്കും സ്ഥാപനത്തിലെ തൊഴിലാളിക്കും 5000 റിയാൽ പിഴ ചുമത്തി നജ്‌റാൻ അപ്പീൽ കോടതി വിധി പ്രസ്താവിച്ചു. ആരോഗ്യത്തിനു ഹാനികരമാകുന്ന ഉൽപന്നങ്ങൾ സൂക്ഷിച്ചതിന് സ്ഥാപനയുടമക്കും വിൽക്കാൻ ശ്രമിച്ചതിന് തൊഴിലാളിക്കും 5000 റിയാൽ പിഴയിടുകയായിരുന്നു. പ്രതികൾക്കെതിരെ പിഴ ചുമത്തുകയും സ്ഥാപനം അടച്ചു പൂട്ടണമെന്നുമുള്ള കീഴ്‌ക്കോടതി വിധിക്കെതിരിൽ പ്രതികൾ സമർപ്പിച്ച അപ്പീൽ കേസിൽ ഭാഗികമായി അനുകൂലമായ വിധിയാണ് കോടതിയിൽ നിന്നുണ്ടായത്. പിഴ ചുമത്തിയത് ശരിവെച്ച മേൽ കോടതി സ്ഥാപനം അടച്ചു പൂട്ടണമെന്ന കീഴ്‌ക്കോടതി വിധി നിരസിക്കുകയായിരുന്നു. ശിക്ഷാവിധി പ്രതികളുടെ ചെലവിൽ രാജ്യത്തെ രണ്ടു പത്രങ്ങളിൽ പ്രസിദ്ദീകരിക്കണമെന്നും അപ്പീൽ കോടതി വിധിയിലുണ്ട്.

Latest News