നടി സ്‌നേഹബാബു വിവാഹിതയായി; വരൻ ഛായാഗ്രഹകൻ അഖിൽ സേവ്യർ

രിക്ക് വെബ് സീരീസുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടി സ്‌നേഹ ബാബു വിവാഹിതയായി. കരിക്കിന്റെ സാമർത്ഥ്യശാസ്ത്രം എന്ന വെബ് സീരീസിന്റെ ഛായാഗ്രഹകൻ അഖിൽ സേവ്യറാണ് വരൻ. കരിക്കിന്റെ സെറ്റിൽ നിന്ന് തുടങ്ങിയ സൗഹൃദം പ്രണയമായി വിവാഹത്തിലെത്തുകയായിരുന്നു.
 നടി സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇന്റീരിയർ ഡിസൈനിങ് പഠനകാലത്ത് ചെയ്ത ടിക് ടോക് വീഡിയോകളിലൂടെയാണ് സ്‌നേഹ വെബ് സീരീസിലെത്തിയത്. ആദ്യരാത്രി, ഗാനഗന്ധർവൻ, മിന്നൽ മുരളി എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. ഗ്രേസി-ബാബു ദമ്പതികളുടെ മകളായി 1997 മെയിലാണ് സ്‌നേഹയുടെ ജനനം. ദീർഘകാലം മുംബൈയിലായിരുന്നു.

Latest News