മുസ്ലിംകള്‍ പള്ളികള്‍ ഒഴിഞ്ഞുപോയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം; ഈശ്വരപ്പയുടെ മുന്നറിയിപ്പ്

ബംഗളൂരു- കര്‍ണാടക മുന്‍ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കെഎസ് ഈശ്വരപ്പ വിദ്വേഷ പ്രസ്താവനുയമാി വീണ്ടും വിവാദത്തിന് തിരികൊളുത്തി. ക്ഷേത്രങ്ങള്‍ തകര്‍ത്തതിന് ശേഷം നിര്‍മ്മിച്ചതായി കരുതുന്ന പള്ളികള്‍ സ്വമേധയാ ഒഴിയാന്‍ അദ്ദേഹം മുസ്ലിംകളോട് ആവശ്യപ്പെട്ടു

ബെലഗാവിയില്‍ ഹിന്ദുത്വ പ്രവര്‍ത്തകരുടെ കണ്‍വെന്‍ഷനിലാണ് ഈശ്വരപ്പ വിവാദ പ്രസ്താവന നടത്തിയത്. അയോധ്യക്കുശേഷം കാശിയിലും മഥുരയിലും തുടരുന്ന  ക്ഷേത്ര തര്‍ക്കങ്ങളെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ടാണ് പള്ളികള്‍ സ്വമേധയാ ഒഴിഞ്ഞില്ലെങ്കില്‍ ഭീകരമായ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയാറായിക്കോളൂ എന്ന  മുന്നറിയിപ്പ്.  ഈ വിഷയത്തില്‍ കോടതി വിധി വന്നാലുടന്‍ ക്ഷേത്രനിര്‍മ്മാണവുമായി മുന്നോട്ട് പോകുമെന്നും ഒട്ടും സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

മഥുര ഉള്‍പ്പെടെ രണ്ട് സ്ഥലങ്ങള്‍ കൂടി പരിഗണനയിലുണ്ട്. ഇന്നായാലും നാളെയായാലും കോടതി വിധി വന്നാല്‍ ക്ഷേത്ര നിര്‍മ്മാണവുമായി മുന്നോട്ട് പോകും. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട- ഈശ്വരപ്പ പറഞ്ഞു.

ഈശ്വരപ്പ പ്രകോപനപരമായ പ്രസ്താവന നടത്തുന്നത് ഇതാദ്യമല്ല.രണ്ട് സമുദായങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ സാധ്യതയുള്ള  പ്രകോപന പരാമര്‍ശങ്ങള്‍ ഈശ്വരപ്പയുടെ പതിവാണ്.   ക്ഷേത്രങ്ങള്‍ തകര്‍ത്തതിന് ശേഷം സ്ഥാപിച്ച പള്ളികള്‍ രാജ്യത്ത് ഒഴിവാക്കപ്പെടില്ലെന്ന്  ഡിസംബറില്‍ അദ്ദേഹം പ്രസ്താവിച്ചതും വിവാദമായിരുന്നു.

ഭാവി ഭാര്യക്കുള്ളതാണ്; അച്ഛന്റെ വാക്കുകേട്ട് നാലു വയസ്സുകാരന്‍ 12 ലക്ഷം രൂപയുടെ സ്വര്‍ണ ബിസ്‌കറ്റ് സഹപാഠിക്ക് നല്‍കി

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് മുസ്ലിം വോട്ടുകളെ ബിജെപി ആശ്രയിക്കില്ലെന്ന് പ്രസ്താവിച്ചുകൊണ്ടായിരുന്നു അദ്ദേഹം മുമ്പ് വിദ്വേഷ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നത്. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായി മാറുന്നതിനെക്കുറിച്ചുള്ള സ്വപ്‌നവും അദ്ദേഹം പങ്കുവെക്കുന്നു.

അയോധ്യ, കാശി വിശ്വനാഥ്, മഥുര എന്നിവിടങ്ങളിലെ ക്ഷേത്ര കാര്യങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന സംഭവങ്ങള്‍ നിര്‍ദ്ദിഷ്ട തീയതികളില്‍ സംഭവിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ ക്ഷേത്രങ്ങള്‍ തകര്‍ത്ത് നിര്‍മ്മിച്ച മുസ്ലിം പള്ളികളെ വെറുതെ വിടില്ല. അത്തരത്തിലുള്ള ഒരു പള്ളിയും ഈ രാജ്യത്ത് നിലനില്‍ക്കില്ല. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ഈശ്വരപ്പ നേരത്തെ പറഞ്ഞിരുന്നു.

 

Latest News