സൗദിയില്‍ കുത്തേറ്റു മരിച്ച മലയാളിയുടെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും

മണ്ണാര്‍ക്കാട്- സൗദിയിലെ ജിസാനില്‍ ബംഗ്ലാദേശ് സ്വദേശിയുടെ കുത്തേറ്റ് മരിച്ച മണ്ണാര്‍ക്കാട് കൂമ്പാറ ചേരിക്കപ്പാടത്ത് സൈദ് ഹാജിയുടെ മകന്‍ അബ്ദുള്‍ മജീദി(47)ന്റെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും.
നാളെ വൈകീട്ട് ഏഴിന് മൃതമേദഹം കൊച്ചി വിമാനത്താവളത്തിലെത്തിക്കുമെന്നാണ് നാട്ടില്‍ കിട്ടിയിരിക്കുന്ന അറിയിപ്പ്. പുല്ലശ്ശേരി മഹല്‍ ഖബര്‍ സ്ഥാനിലാണ് ഖബറടക്കം. ജിസാനിലുള്ള സഹോദരങ്ങളും ബന്ധുക്കളും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. കഴിഞ്ഞ മാസം അഞ്ചിനാണ് അബ്ദുള്‍ മജീദ് കൊല്ലപ്പെട്ടത്. ജിസാനിലെ ദര്‍ബില്‍ കട നടത്തി വരികയായിരുന്നു. അവിടെ ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് സ്വദേശിയുമായി ജോലി സംബന്ധമായുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. പ്രതി പോലീസിന്റെ പിടിയിലായിരുന്നു.

കൂടുതൽ വാർത്തകൾ വായിക്കുക

ഇസ്രായില്‍ പിന്തുണ നിര്‍ത്തൂ; കുറുക്കുവഴി വേണ്ടെന്ന് സ്റ്റാര്‍ബക്‌സിനോട് സോഷ്യല്‍ മീഡിയ

സ്വര്‍ണമല്ല, കടത്താന്‍ ശ്രമിച്ചത് പല്ലികളും അരണകളും; യുവതിയും സംഘവും പിടിയില്‍

പ്രവാസികള്‍ സേവിംഗ്‌സ് അക്കൗണ്ട് എന്‍.ആര്‍.ഒ ആക്കിയില്ലെങ്കില്‍ എന്തു സംഭവിക്കും

സ്വര്‍ണമല്ല, കടത്താന്‍ ശ്രമിച്ചത് പല്ലികളും അരണകളും; യുവതിയും സംഘവും പിടിയില്‍

Latest News