Sorry, you need to enable JavaScript to visit this website.

ഇസ്രായില്‍ പിന്തുണ നിര്‍ത്തൂ; കുറുക്കുവഴി വേണ്ടെന്ന് സ്റ്റാര്‍ബക്‌സിനോട് സോഷ്യല്‍ മീഡിയ

ഡബ്ലിന്‍- ഗാസയില്‍ ഇസ്രായില്‍ ഫലസ്തീനികളുടെ വംശഹത്യ തുടരുന്നതിനിടെ ശക്തിപ്പെട്ട അന്താരാഷ്ട്ര ബഹിഷ്‌കരണം നേരാടാനാവതെ സ്റ്റാര്‍ബക്‌സ് പുതിയ പേരില്‍ പ്രത്യക്ഷപ്പെടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇതേ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവമാണ്.
ഒക്ടോബര്‍ ഏഴിനു ശേഷം ഗാസയില്‍ ഇസ്രായില്‍ തുല്യതയില്ലാത്ത ആക്രമണം ആരംഭിച്ച ശേഷമാണ് ജൂതരാഷ്ട്രത്തെ പിന്തുണക്കുന്ന രാജ്യാന്തര കോഫി ശൃംഖലയായ സ്റ്റാര്‍ബക്‌സിന് തിരിച്ചടി നേരിട്ടു തുടങ്ങിയത്.
വിസ്റ്റ കോഫി എന്ന പേരില്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ പുതിയൊരു കോഫി ഷോപ്പ് തുടങ്ങിയതായി എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്‍ സമൂഹ മാധ്യമമായ എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു. അയര്‍ലന്‍ഡിലെ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ ഷെയര്‍ ചെയ്ത ഫോട്ടോ കണ്ട എക്‌സ് ഉപയോക്താക്കള്‍ ഇത് തങ്ങള്‍ ഡിജിറ്റല്‍ മെനുവില്‍ കണ്ടതാണല്ലോ എന്ന സംശയം ഉന്നയിച്ചതോടെയാണ് സ്റ്റാര്‍ബക്‌സ് പുതിയ പേരില്‍ പ്രത്യക്ഷപ്പെടുകയാണെന്ന ചര്‍ച്ച തുടങ്ങിയത്.

സ്വര്‍ഗത്തിലാണെന്ന് കരുതി എല്ലാം സഹിച്ചു; ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ വെളിപ്പെടുത്തി സ്ത്രീകള്‍

സ്വര്‍ണമല്ല, കടത്താന്‍ ശ്രമിച്ചത് പല്ലികളും അരണകളും; യുവതിയും സംഘവും പിടിയില്‍

പ്രവാസികള്‍ സേവിംഗ്‌സ് അക്കൗണ്ട് എന്‍.ആര്‍.ഒ ആക്കിയില്ലെങ്കില്‍ എന്തു സംഭവിക്കും

അന്താരാഷ്ട്ര ബഹിഷ്‌കരണം മറികടന്ന് ഉപഭോക്താക്കളെ തിരിച്ചുപിടിക്കാന്‍ സ്റ്റാര്‍ബക്‌സ് വിസ്റ്റ കോഫി എന്ന പേരില്‍ റീബ്രാന്‍ഡ് ചെയ്യുകയാണെന്നാണ് ഇപ്പോള്‍ ധാരാളം പേര്‍ വിശ്വസിക്കുന്നത്.
ഫലസ്തീനികള്‍ക്കെതിരായ യുദ്ധത്തില്‍ ഇസ്രായില്‍ സര്‍ക്കാരിനെ പിന്തുണക്കുന്ന നിലപാട് തിരുത്തുന്നതിനു പകരം സ്റ്റാര്‍ബക്‌സ് കുറുക്കുവഴി തേടുകയാണെന്നാണ് സമൂഹ മാധ്യമങ്ങളിലെ വ്യാപക വിമര്‍ശം.
അയര്‍ലന്‍ഡിനു പുറമെ,മറ്റു രാജ്യങ്ങളിലും സ്റ്റാര്‍ബക്‌സ് കോഫി വിസ്റ്റ എന്ന പേരില്‍ പ്രത്യക്ഷപ്പെടുമെന്നും ജനങ്ങള്‍ ശ്രദ്ധിക്കണമെന്നുമാണ് സമൂഹ മാധ്യമങ്ങളിലെ ആക്ടീവിസ്റ്റുകള്‍ നല്‍കുന്ന നിര്‍ദേശം.

 

Latest News