ഗള്‍ഫില്‍നിന്നെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്നു; ഒരാള്‍ കൂടി പിടിയില്‍

കണ്ണൂര്‍-ഗള്‍ഫില്‍ നിന്നെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം തട്ടിയെടുത്ത കേസില്‍ ഒരു പ്രതി കൂടി പിടിയില്‍. കൂത്തുപറമ്പ സ്വദേശി അഫ്‌സലിനെയാണ് എ.സി.പി കെ. വിനോദ്കുമാറിന്റെ സ്‌ക്വാഡംഗങ്ങള്‍ പിടികൂടിയത്. നേരത്തെ കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. കൂവപ്പാടിയിലെ ജംഷീര്‍ മന്‍സി ലില്‍ ടി.വി റംഷാദ് (26), കൂത്തുപറമ്പ മൂര്യാട്ടെ താഴെപുരയില്‍ സലാം (36) എന്നിവരെയാണ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്. കഴിഞ്ഞയാ ഴ്ചയാണ് ഗള്‍ഫില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ കോഴിക്കോട് നരിക്കുനി സ്വദേശിനി ബുഷറയെ കാറില്‍ തട്ടിക്കൊ ണ്ടുപോയി സ്വര്‍ണം 'പൊട്ടിച്ച'ത്. ബുഷറയെ കൂട്ടിക്കൊണ്ടുവരാനായി കാത്തുനിന്ന മകനെയും തട്ടിക്കൊണ്ടുപോയി ആക്രമിച്ച് സ്വര്‍ണം കൈക്കലാക്കിയ ശേഷം കൂത്തുപറമ്പിലെ വിസ്താര ഇന്‍ ലോഡ്ജിലെത്തിക്കുകയായിരുന്നു. സ്വര്‍ണം ഗള്‍ഫില്‍ നിന്ന് യുവതിയുടെ കൈയില്‍ കൊടുത്തുവിട്ടവര്‍ സ്വര്‍ണം നഷ്ടമായതറിഞ്ഞ് ലോഡ്ജിലെത്തി ബുഷറയെ ആക്രമിച്ച് പാസ്‌പോര്‍ട്ട് തട്ടിയെടുത്തതിന് മറ്റൊരു കേസും നിലവിലുണ്ട്.

കൂടുതൽ വാർത്തകൾ വായിക്കുക

ഇസ്രായില്‍ പിന്തുണ നിര്‍ത്തൂ; കുറുക്കുവഴി വേണ്ടെന്ന് സ്റ്റാര്‍ബക്‌സിനോട് സോഷ്യല്‍ മീഡിയ

സ്വര്‍ണമല്ല, കടത്താന്‍ ശ്രമിച്ചത് പല്ലികളും അരണകളും; യുവതിയും സംഘവും പിടിയില്‍

പ്രവാസികള്‍ സേവിംഗ്‌സ് അക്കൗണ്ട് എന്‍.ആര്‍.ഒ ആക്കിയില്ലെങ്കില്‍ എന്തു സംഭവിക്കും

സ്വര്‍ണമല്ല, കടത്താന്‍ ശ്രമിച്ചത് പല്ലികളും അരണകളും; യുവതിയും സംഘവും പിടിയില്‍

Latest News