- ലോകം മുഴുവന്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച അബൂബക്കര്‍ ബഗ്ദാദിയുടെ തലയ്ക്ക് അമേരിക്ക പ്രഖ്യാപിച്ച പാരിതോഷികം രണ്ടരക്കോടി ഡോളര്‍.
ജിഹാദ് തുടരാനുള്ള ആഹ്വാനവുമായി ഐ.എസ് നേതാവ് അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ പുതിയ ഓഡിയോ സന്ദേശം. ഈദുല്‍ അദ്ഹാ പ്രമാണിച്ചാണ് ബഗ്ദാദിയുടേതെന്ന് കരുതുന്ന സന്ദേശം ടെലഗ്രാം മെസഞ്ചര്‍ വഴി പുറത്തുവിട്ടത്.
ഇറാഖിലും സിറിയയിലും കനത്ത തിരിച്ചടി നേരിടുകയും അവശേഷിക്കുന്നവര്‍ ഓടിപ്പോകുകയും ചെയ്തിരിക്കെയാണ് വിശ്രമമില്ലാതെ പ്രയത്‌നിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള ബഗ്ദാദിയുടെ സന്ദേശം. കൊല്ലപ്പെട്ടുവെന്ന് പലതവണ അഭ്യൂഹം പരന്ന ബഗ്ദാദിയുടെ അവസാനത്തെ ഓഡിയോ സന്ദേശം കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു.
ശത്രുക്കള്‍ക്കെതിരെ പൊരുതാത്തവര്‍ കനത്ത നഷ്ടത്തിലാകുമെന്ന് ഐ.എസ് നേതാവ് പുതിയ സന്ദേശത്തില്‍ അണികളെ ഉണര്‍ത്തുന്നു. സ്ഥിരതയോടെ പൊരുതുന്നവര്‍ക്ക് വിജയം ഉറപ്പാണെന്നും.
സിറിയ-ഇറാഖ് അതിര്‍ത്തിയില്‍ ബഗ്ദാദി ജീവിച്ചിരിപ്പുണ്ടെന്ന് കഴിഞ്ഞ മേയില്‍ ഒരു ഇറാഖി ഇന്റലിജന്‍സ് ഓഫീസര്‍ വെളിപ്പെടുത്തിയിരുന്നു. ഇറാഖി വംശജനാണെന്ന് കരുതുന്ന അബൂബക്കര്‍ ബഗ്ദാദിയുടെ തലയ്ക്ക് രണ്ടരക്കോടി ഡോളറാണ് അമേരിക്ക ഇനാം പ്രഖ്യാപിച്ചിരുന്നത്.
സിറിയയില്‍ കഴിഞ്ഞ മാര്‍ച്ച് 24 ന് നടത്തിയ റെയ്ഡില്‍ ഐ.എസിന്റെ അഞ്ച് ഉന്നത കമാന്‍ഡര്‍മാര്‍ പിടിയിലായെന്നും ബഗ്ദാദി ഉടന്‍ പിടിയിലാകുമെന്നും ഇറാഖി ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരുന്നു.