വല വീശിയത് ഇന്‍സ്റ്റഗ്രാമില്‍; മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ച യുവാവ് ഒറ്റപ്പാലത്ത് അറസ്റ്റില്‍

ഒറ്റപ്പാലം- പ്രായപൂര്‍ത്തിയാവാത്ത മൂന്ന് പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റില്‍. പാലപ്പുറം പല്ലാര്‍മംഗലം ചാത്തന്‍പിലാക്കല്‍ രാഹുല്‍ കൃഷ്ണനെ(23)യാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പ് പ്രകാരമാണ് കേസ്. കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതിനു ശേഷം ഇവരുടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തിയെന്നതാണ് കുറ്റം. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട കുട്ടികളെ കാറില്‍ കൊണ്ടുപോയാണ് പീഡനത്തിന് ഇരയാക്കിയത്. അതിലൊരാള്‍ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. പിന്നാലെ മറ്റു രണ്ട് പരാതിക്കാരുമെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ഭാര്യയുടെ മയ്യിത്തെടുത്തപ്പോൾ ഭർത്താവ് കുഴഞ്ഞുവീണ് മരിച്ചു

ആളുമാറി മരണം; ഭാര്യ ജീവനൊടുക്കി ഒരാഴ്ചക്കുശേഷം യുവാവ് ശരിക്കും മരിച്ചു

മോഡിക്കെതിരായ വിമര്‍ശനത്തിനു പിന്നാലെ മാലദ്വീപ് ബഹിഷ്‌കരണം, മൂന്ന് മന്ത്രിമാരെ സസ്‌പെന്‍ഡ് ചെയ്തു

 

Latest News