ആളുമാറി മരണം; ഭാര്യ ജീവനൊടുക്കി ഒരാഴ്ചക്കുശേഷം യുവാവ് ശരിക്കും മരിച്ചു

ഭുവനേശ്വര്‍- എ.സി കംപ്രസര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് മരിച്ചുവെന്ന് സ്ഥിരീകരിച്ച് ആളു മാറി സംസ്‌കരിച്ചതിനു പിന്നാലെ  ഭാര്യ ജീവനൊടുക്കിയ സംഭവത്തില്‍ ഒരാഴ്ചക്കുശേഷം ഭര്‍ത്താവും മരണത്തിനു കീഴടങ്ങി. ഒഡീഷയിലെ ഭുവനേശ്വറിൽ ഡിസംബര്‍ 30 നുണ്ടായ എ.സി കംപ്രസര്‍ സ്‌ഫോടനത്തില്‍ ദിലീപ് സര്‍മന്ത്രെയുടെ മരണം ആളുമാറി തെറ്റായി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഭാര്യ ജനുവരി ഒന്നിന് ജീവനൊടുക്കുകയായിരുന്നു.
ആശുപത്രിയില്‍ മരണത്തോട് മല്ലടിച്ചിരുന്ന ദിലീപ് ശനിയാഴ്ച മരിച്ചു. ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചുവെങ്കിലും സാധിച്ചില്ലെന്ന് ഹൈ ടെക് ഹോസ്പിറ്റല്‍ സി.ഇ.ഒ സ്മിത പഥി പറഞ്ഞു. എ.സി കംപ്രസര്‍ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ഇതോടെ മൂന്നായി.
സ്‌ഫോടനത്തില്‍ മരിച്ച കരാര്‍ തൊഴിലാളിയുടെ മൃതദേഹം ദിലീപിന്റേതാണെന്ന് കരുതി കുടുംബത്തിന് കൈമാറുകയും സംസ്‌കരിക്കുകയും ചെയ്തിരുന്നു. പിന്നീടാണ് ദിലീപ് മരിച്ചിട്ടില്ലെന്നും ആശുപത്രയില്‍ ചികിത്സയിലാണെന്നും വ്യക്തമായത്.

കാര്‍ അപകടത്തില്‍ രക്ഷപ്പെട്ട നാലു പേര്‍ അരമണിക്കൂര്‍ കഴിഞ്ഞ് ട്രക്കിടിച്ച് മരിച്ചു

Latest News