യു.എ.ഇയില്‍ മോട്ടോര്‍ സൈക്കിളില്‍ വാഹനമിടിച്ച് മലയാളി മരിച്ചു

അല്‍ഐന്‍-യു.എ.ഇയിലെ അല്‍ഐനില്‍ മോട്ടോര്‍ സൈക്കിളില്‍ മറ്റാരു വാഹനം ഇടിച്ചുണ്ടായ അപകടത്തില്‍ തിരൂര്‍ വൈലത്തൂര്‍ സ്വദേശി സമീര്‍ (40) മരിച്ചു. കുറ്റിപ്പാല കഴുങ്ങിലപ്പടി സ്വദേശി മായിന്‍ ഹാജി തടത്തിപറമ്പില്‍ മകനാണ്. അല്‍ഐന്‍ അല്‍വഗാനില്‍ ഫെയ്മസ് ഫ് ളവര്‍ മില്‍ ജീവനക്കാരനായിരുന്നു. സമീര്‍ ഓടിച്ചിരുന്ന ബൈക്കില്‍ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു.
തിത്തീമുവാണ് മാതാവ്. ഭാര്യ: ഫന്‍സിയ. മക്കള്‍: റോഷന്‍, റസല്‍ ആദം എന്നിവര്‍ മക്കളാണ്.
അല്‍ഐന്‍ ജീമി ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങള്‍ ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു

 

Latest News