Sorry, you need to enable JavaScript to visit this website.

റീലുകള്‍ ആഘോഷിക്കുന്നവര്‍ക്കല്ല, നഷ്ടം കുടുംബങ്ങള്‍ക്കാണ്; ഉണര്‍ത്തി പോലീസ്

തിരുവനന്തപുരം- മത്സരപ്പാച്ചിലിനിടെ ബൈക്കിന്റെ സ്റ്റാന്‍ഡ് താഴ്ത്തി തീപ്പൊരി ചിതറിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ടു, അപകടത്തില്‍ രണ്ടു ജീവന്‍ പൊലിഞ്ഞു. ഇങ്ങനെ എത്രയോ വാര്‍ത്തകളാണ് ദിനംപ്രതി നാം കേള്‍ക്കുന്നത്. എന്നിട്ടും പാഠം പഠിക്കുന്നില്ല.
കേരളത്തില്‍ മനഃപൂര്‍വം വരുത്തിവെക്കുന്ന അപകടങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചു കൊണ്ട് കേരള പോലീസ് വ്യക്തമാക്കുന്നു.

റീല്‍സ് എടുത്ത്  സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുന്നവര്‍ക്കും കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നവര്‍ക്കുമല്ല നഷ്ടം, മരണപ്പെടുന്നവരുടെ കുടുംബാംഗങ്ങള്‍ക്കാണ്. മക്കളുടെ നിര്‍ബന്ധത്താല്‍ വാങ്ങിക്കൊടുക്കുന്ന  ലക്ഷങ്ങള്‍ വിലപിടിപ്പുള്ള  ബൈക്കുകള്‍. ഇത്തരം  ബൈക്കുകളില്‍  ആവേശപൂര്‍വ്വം കാട്ടിക്കൂട്ടുന്ന അഭ്യാസങ്ങള്‍. നിരപരാധികളായ കാല്‍നടക്കാരും  ഇവരുടെ ഇരകളാണ്.
വാഹനം യാത്രാസംബന്ധമായ ആവശ്യങ്ങള്‍ക്കുള്ളതാണ്.  അത് മത്സരിക്കാനുള്ളതാക്കി മാറ്റുമ്പോള്‍ നഷ്ടപ്പെടുന്നത് വിലപ്പെട്ട ജീവനുകളാണ്.  
ലക്ഷ്യത്തിലെത്താന്‍ നമ്മെ പ്രാപ്തരാക്കുന്നത് അമിത വേഗമല്ല, വിവേകമാണ്. ഓര്‍ക്കുക, ജീവിതം ഇനിയും ബാക്കിയുണ്ട്, ഒരല്‍പം വേഗം കുറഞ്ഞാലും. റോഡ് സുരക്ഷ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. നിരത്തിലെ മര്യാദകള്‍ പാലിക്കാം. അപകടങ്ങള്‍ ഒഴിവാക്കാം-പോലീസിന്റെ പോസ്റ്റില്‍ ഉപദേശിക്കുന്നു.

VIDEO ആകാശത്ത് വിമാനത്തിന്റെ വിൻഡോ തകർന്നു, യാത്രക്കാർ ഭയന്നുവിറച്ചു, എമർജൻസി ലാൻഡിംഗ്

നിക്ഷേപ തട്ടിപ്പ് നടത്തിയ പണമിടപാട് സ്ഥാപന ഉടമ കണ്ണൂരിൽ അറസ്റ്റിൽ; സംസ്ഥാനത്ത് ഭൂരിഭാഗം ഓഫീസുകളും പൂട്ടി

ഗൾഫിൽനിന്നെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്നു; ക്വട്ടേഷൻ സംഘത്തിലെ രണ്ടു പേർ പിടയിൽ

Latest News